> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വള്ളംകളിക്കിടെ കത്തിക്കുത്ത്: നാല് പ്രതികൾ പിടിയിൽ
- URL: https://www.vaikomvartha.com/vllllnkllikkitte-kttikkutt-naal-prtik-pittiyi/
- Published: 2026-08-24T03:22:40.000Z
- Updated: 2026-08-24T03:22:40.000Z
- Author:  Vaikom Vartha News Desk
- Tags: Latest News, Alappuzha

ആലപ്പുഴ: ആലപ്പുഴയിൽ വള്ളംകളി കാണാനെത്തിയവർ തമ്മിലുണ്ടായ തർക്കത്തിനിടെ മൂന്നുപേർക്ക് കുത്തേറ്റു. പുന്നമട പള്ളിച്ചിറ വീട്ടിൽ ആദർശ് (25),അവലൂക്കുന്ന് കണ്ടത്തിൽ വീട്ടിൽ നിഥിൻ(24), അവലൂക്കുന്ന് കളത്തിപ്പറമ്പിൽ വീട്ടിൽ വിഷ്ണു (26), പുന്നമട കണ്ണാട്ടുചിറ വീട്ടിൽ അഖിൽ രാജ് (27) എന്നിവരെയാണ് ആലപ്പുഴ നോർത്ത് പോലീസ് അറസ്റ്റ് ചെയ്തത്.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/08/1000660427-14.jpg)

പ്രതികളുടെ ദേഹത്ത് ഛർദ്ദിൽ വീണതിനെ തുടർന്നുണ്ടായ തർക്കം കത്തിക്കുത്തിൽ കലാശിക്കുകയായിരുന്നു. പരിക്കേറ്റവരെ ആദ്യം ജനറൽ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജ് ആശുപ ത്രിയിലും പ്രവേശിപ്പിച്ചു. സബ് ഇൻസ്പെക്ടർ ദേവികയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.