> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വോളിബോൾ പരിശീലന ക്യാമ്പ് സമാപിച്ചു
- URL: https://www.vaikomvartha.com/vollyball-camp/
- Published: 2026-05-20T15:09:43.000Z
- Updated: 2026-05-20T15:09:43.000Z
- Author:  Vaikom Vartha News Desk
- Tags: Latest News, Sports

വടയാർ: വടയാർ കുഴലുമ്പുറം ബ്രദേഴ്സിന്റെ നേതൃത്വത്തിൽ നടത്തിവന്ന വോളിബോൾ പരിശീലന ക്യാമ്പ് സമാപിച്ചു. വടയാർ സെൻട്രൽ സ്റ്റേഡിയത്തിൽ ഏപ്രിൽ 20 മുതൽ മെയ് 20 വരെയായിരുന്നു ക്യാമ്പ്. പത്തു വയസ്സിനു മുകളിലുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി നടത്തിയ പരിശീലന ക്യാമ്പിൽ 12 പെൺകുട്ടികൾ ഉൾപ്പെടെ 30 കുട്ടികൾ പങ്കെടുത്തു.  
ജില്ല സ്പോർട്സ് കൗൺസിലിലെ വിദഗ്ധരായ കോച്ചുകളാണ് കുട്ടികൾക്ക് പരിശീലനം നൽകിയതെന്ന് ജനറൽ കൺവീനർ ബാലചന്ദ്രൻ പറഞ്ഞു.  
പരിശീലനം പൂർത്തിയാക്കിയ മുഴുവൻ പേർക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.