> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വോട്ടെണ്ണൽ ഉദ്യോഗസ്ഥരെ നിശ്ചയിച്ചു
- URL: https://www.vaikomvartha.com/votennal-udyogasthare-nishchayichu/
- Published: 2026-04-28T14:12:49.000Z
- Updated: 2026-04-28T14:12:49.000Z
- Author:  Vaikom Vartha News Desk
- Tags: Latest News, Kottayam

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ കോട്ടയത്തെ വോട്ടെണ്ണൽ ജോലികൾക്കുള്ള ഉദ്യോഗസ്ഥരെ റാൻഡമൈസേഷനിലൂടെ തെരഞ്ഞെടുത്തു. 259 കൗണ്ടിംഗ് സൂപ്പർവൈസർമാർ, 333 കൗണ്ടിംഗ് അസിസ്റ്റന്റുമാർ, 259 മൈക്രോ ഒബ്സർവർമാർ എന്നിങ്ങനെ 851 ഉദ്യോഗസ്ഥരെയാണ് ജില്ലാ കളക്ടർ ചേതൻകുമാർ മീണയുടെ നേതൃത്വത്തിൽ നടന്ന ആദ്യഘട്ട റാൻഡമൈസേഷനിലൂടെ തെരഞ്ഞെടുത്തത്. മേയ് രണ്ടിനു നടക്കുന്ന രണ്ടാം ഘട്ട റാൻഡമൈസേഷനിലൂടെ ഇവരിൽനിന്ന് 20 ശതമാനം പേരെ ഒഴിവാക്കും. മേയ് നാലിനാണ് വോട്ടെണ്ണൽ. ജില്ലാ കളക്ടറുടെ ചേംബറിൽ നടന്ന പരിപാടിയിൽ തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടർ സുനിത ജേക്കബ്, ജില്ലാ ഇൻഫർമാറ്റിക്സ് ഓഫീസർ കെ.ആർ. ധനേഷ് എന്നിവർ പങ്കെടുത്തു.