> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വര്‍ഗവഞ്ചകര്‍ക്ക് താക്കീതായി സി.പി.ഐ പ്രതിഷേധം
- URL: https://www.vaikomvartha.com/vrgvnyckrkk-taakkiitaayi-si-pi-ai-prtisseedhn/
- Published: 2026-03-06T16:04:40.000Z
- Updated: 2026-03-06T16:04:40.000Z
- Author:  Vaikom Vartha News Desk
- Tags: Main News, Kottayam

വൈക്കം: സി.പി.ഐയുടെ സ്ഥാപകനേതാവ് പി. കൃഷ്ണപിള്ളയുടെ ജന്മനാട്ടില്‍ പി.എസ്. ശ്രീനിവാസനെയും സി.കെ വിശ്വനാഥനെയും എം.കെ കേശവനെയും പോലുള്ള ത്യാഗധനരായ നേതാക്കളും പാര്‍ട്ടി അംഗങ്ങളും പ്രവര്‍ത്തകരും ജീവന്‍ നല്‍കി വളര്‍ത്തിയെടുത്ത പ്രസ്ഥാനത്തെ വഞ്ചിച്ചവര്‍ക്കുള്ള മറുപടിയായി ഇന്ന് സി.പി.ഐ പ്രതിഷേധ പ്രകടനവും സമ്മേളനവും നടത്തി. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/03/1000460389-1.jpg)

സമ്മേളനത്തിൽ പങ്കെടുത്ത പാർട്ടി പ്രവർത്തകർ

സ്വാര്‍ത്ഥ ലാഭങ്ങള്‍ക്കുവേണ്ടി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെയും ഇടതുപക്ഷ പ്രസ്ഥാനത്തെയും വഞ്ചിച്ച കെ. അജിത്തിന്റെ രാഷ്ട്രീയ നെറികേടുകള്‍ക്ക് ദേശീയ നവോത്ഥാന പോരാട്ടത്തിന്റെയും ജാതിവിരുദ്ധ സമരങ്ങളുടെയും ഉജ്വല പാരമ്പര്യം പേറുന്ന വൈക്കത്തിന്റെ മണ്ണ് അര്‍ഹമായ തിരിച്ചടികള്‍ക്ക് സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി.കെ ശശിധരന്‍ പറഞ്ഞു. 

0:00 

/0:15 

1× 

പ്രവർത്തകർ കെ. അജിത്തിൻ്റെ കോലം കത്തിക്കുന്നു 

സി.പി.ഐ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വൈക്കത്ത് സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബോട്ട് ജെട്ടി മൈതാനിയില്‍ നടന്ന സമ്മേളനത്തില്‍ തലയോലപ്പറമ്പ് മണ്ഡലം സെക്രട്ടറി സാബു പി. മണലൊടി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അഡ്വ. വി.കെ. സന്തോഷ് കുമാര്‍, സംസ്ഥാന കണ്‍ട്രോള്‍ കമ്മീഷന്‍ അംഗം ആര്‍. സുശീലന്‍, സംസ്ഥാന കൗണ്‍സില്‍ അംഗം ലീനമ്മ ഉദയകുമാര്‍, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ജോണ്‍ വി. ജോസഫ്, ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ ടി.എന്‍. രമേശന്‍, ഇ.എന്‍. ദാസപ്പന്‍, പി. പ്രദീപ്, സി.കെ. ആശ എംഎല്‍എ, അഡ്വ. ബിനുബോസ്, വൈക്കം മണ്ഡലം സെക്രട്ടറി എം.ഡി. ബാബുരാജ്, കടുത്തുരുത്തി മണ്ഡലം സെക്രട്ടറി പി.ജി തൃഗുണസെന്‍, വൈക്കം മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി എന്‍. അനില്‍ ബിശ്വാസ് എന്നിവര്‍ പ്രസംഗിച്ചു. സമ്മേളനത്തിന് മുന്നോടിയായി ഇണ്ടംതുരുത്തി മനയില്‍ നിന്നാരംഭിച്ച പ്രകടനത്തില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു.