> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വടയാർ ഇളങ്കാവ് ദേവി ക്ഷേത്രത്തിലെ കൊടിയേ​റ്റ് 24 ന്
- URL: https://www.vaikomvartha.com/vttyaa-illngkaav-deevi-ksseetrttile-kottiyeerrrr-24-n/
- Published: 2026-02-21T13:00:10.000Z
- Updated: 2026-02-21T13:00:10.000Z
- Author:  Vaikom Vartha News Desk
- Tags: Local News, Vaikom Featured 1

വടയാർ: ഇളങ്കാവ്‌ ദേവി ക്ഷേത്രത്തിലെ ഉത്സവത്തിന് 24ന് കൊടിയേറും. രാവിലെ 9.30ന് നടക്കുന്ന ചടങ്ങിന് തന്ത്രി മനയത്താറ്റ്മന ചന്ദ്രശേഖരൻ നമ്പുതിരി കാർമികത്വം വഹിക്കും. ഉച്ചയ്ക്ക്12ന് അന്നദാനം, വൈകിട്ട് 5.30ന് ഭജൻസ്, 6.45ന് താലപ്പൊലി, 7ന് സംഗിതാർച്ചന, 8ന് ഓട്ടൻതുള്ളൽ, 9നു ഭരതനാട്യം, 9.30 ന് വിളക്ക്. 25ന് രാവിലെ ശ്രീബലി, ഉച്ചയ്ക്ക് 12ന് അമ്യത ഭോജനം, വൈകിട്ട് 5ന് വേദമന്ത്രജപവും സങ്കീർത്തന ആലാപനവും, 6ന് കാഴ്ചശ്രീബലി, തലപ്പൊലി, 7ന് തിരുവാതിര, 8ന് നൃത്താർച്ചനകൾ, 8.15ന് കൈകൊട്ടികളി, 9.15ന് കോൽകളി, 9.30 വിളക്ക്. 26ന് രാവിലെ 9ന് വള്ളിയറക്കാവ് ദേവി ക്ഷേത്രത്തിലേയ്ക്ക് എഴുന്നള്ളിപ്പ്, വൈകിട്ട് 6.45ന് താലപ്പൊലി, 7ന് തിരുവാതിര, 7.30ന് നാടൻപാട്ട്, 9.30ന് വിളക്ക്. 27ന് രാവിലെ 8.30ന് ശ്രീബലി, 12ന് അന്നദാനം, വൈകിട്ട് 5ന് കാഴ്ചശ്രീബലി, 5.30ന് ഭജൻസ്, 6.45ന് താലപ്പൊലി. 28ന് രാവിലെ 8.30ന് കാഴ്ചശ്രീബലി, 12ന് അന്നദാനം, വൈകിട്ട് 4.15ന് പ്രഭാഷണം, 5.30ന് കാഴ്ചശ്രീബലി, 6.45ന് താലപ്പൊലി, 7ന് വൈക്കം മാളവികയുടെ ജീവിതത്തിന് ഒരു ആമുഖം നാടകം. മാർച്ച് 1ന് രാവിലെ മാഞ്ഞുർ ഇളങ്കാവ് ദേവീക്ഷേത്രത്തിലെയ്ക്ക് എഴുന്നള്ളിപ്പ്, വൈകിട്ട് 7ന് നൃത്തസന്ധ്യ, 8.30 ന് ഭക്തി ഗാനമേള, 9.30ന് വിളക്ക്. 2ന് രാവിലെ 8.30ന് ശ്രീബലി, രാത്രി 9ന് കഥകളി, 11ന് വലിയവിളക്ക്. 3ന് ഉച്ചയ്ക്ക് 12ന് അമൃത ഭോജനം, രാത്രി 7ന് ഗാനമേള, 10ന് കൊടിയിറക്ക് .

മാർച്ച് 20,നും21നും പ്രസിദ്ധമായ ആറ്റുവേല.