> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വയോജനങ്ങൾക്ക് ഓണകിറ്റ്
- URL: https://www.vaikomvartha.com/vyoojnngng-kk-oonnkirrrr/
- Published: 2026-08-24T11:35:01.000Z
- Updated: 2026-08-24T12:26:16.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: ഉദയനാപുരം പഞ്ചായത്തിൽ എൺപത്തിയാറ് വയോജനങ്ങൾക്ക് ഓണകിറ്റ് നൽകുന്നു. ഓണക്കോടിയുൾപ്പെട്ട ഭക്ഷ്യ വസ്‌തുക്കൾ അടങ്ങുന്ന കിറ്റ് കുടുംബശ്രീയുടെ സഹായത്തോടെയാണ് തയ്യാറാക്കി നൽകുന്നത്. പദ്ധതി പ്രശസ്ത കഥകളി നടൻ പള്ളിപ്പുറം സുനിൽ ആദ്യ ഓണക്കിറ്റ് നൽകി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി രാജു അദ്ധ്യക്ഷത വഹിച്ചു. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/08/1000675935-3.jpg)

വൈസ് പ്രസിഡൻ്റ് ബിന്ദു അനിൽകുമാർ, ജനപ്രതിനിധികളായ കെ. ദീപേഷ്, ജസീനാ ഷാജുദ്ദീൻ, അജിതാ മധുകുട്ടൻ, വി. ബിൻസ്, പി.ആർ ദേവലാൽ, സി.ഡി.എസ് പ്രസിഡൻ്റ് ശ്രീപ്രിയാ തുടങ്ങിയവർ പങ്കെടുത്തു.