> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ലോകകപ്പ് ഫുട്ബോൾ 2026: ഫ്രാൻസിനെ തകർത്ത് സ്പെയിൻ ഫൈനലിൽ
- URL: https://www.vaikomvartha.com/world-cup-football-2/
- Published: 2026-07-15T03:22:02.000Z
- Updated: 2026-07-15T03:22:02.000Z
- Author:  Vaikom Vartha News Desk
- Tags: Latest News, Sports

ലോകകപ്പ് ഫുട്ബോളിന്റെ ആവേശപ്പോരാട്ടത്തിൽ മുൻ ചാമ്പ്യന്മാരായ ഫ്രാൻസിനെ തകർത്ത് സ്പെയിൻ ഫൈനലിൽ പ്രവേശിച്ചു. എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു കറ്റാലൻ പടയുടെ തകർപ്പൻ വിജയം. മത്സരത്തിലുടനീളം സ്പെയിൻ പുറത്തെടുത്ത മികച്ച കളിശൈലിക്ക് മുന്നിൽ മറുപടിയില്ലാതെ ഫ്രഞ്ച് പട കീഴടങ്ങുകയായിരുന്നു.

വിജയികൾ: സ്പെയിൻ (2 ഗോൾ,ആദ്യ ഗോൾ: മിഖേൽ ഒയർസബാൽ (22-ാം മിനിറ്റ്, പെനാൽറ്റി)

രണ്ടാം ഗോൾ: പെഡ്രോ പോറോ (58-ാം മിനിറ്റ്)

കളി തുടങ്ങി 22-ാം മിനിറ്റിൽ തന്നെ സ്പെയിൻ മത്സരത്തിൽ മേധാവിത്വം നേടി. ബോക്സിനുള്ളിലെ ഫ്രഞ്ച് പ്രതിരോധത്തിന്റെ പിഴവിൽ നിന്ന് ലഭിച്ച പെനാൽറ്റി കൃത്യമായി വലയിലെത്തിച്ച് മിഖേൽ ഒയർസബാലാണ് സ്പെയിനെ മുന്നിലെത്തിച്ചത്. ആദ്യ പകുതിയിൽ ഒരു ഗോളിന്റെ ലീഡുമായി പിരിഞ്ഞ സ്പെയിൻ രണ്ടാം പകുതിയിലും ആക്രമണം തുടർന്നു. 58-ാം മിനിറ്റിൽ പെഡ്രോ പോറോയിലൂടെ സ്പെയിൻ തങ്ങളുടെ രണ്ടാം ഗോളും നേടി വിജയം സുരക്ഷിതമാക്കി.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/07/1000616255-9.jpg)

ആക്രമണത്തിലും പന്ത് കൈവശം വെക്കുന്നതിലും ഒരുപോലെ മികച്ചുനിന്ന സ്പെയിന് മുന്നിൽ ഫ്രാൻസിന്റെ സൂപ്പർ താരങ്ങൾക്ക് താളം കണ്ടെത്താനായില്ല. കറ്റാലൻ കരുത്തിൽ ഫ്രഞ്ച് പ്രതിരോധത്തെ അമ്പരിപ്പിച്ചുകൊണ്ട് സ്പെയിൻ അർഹിച്ച വിജയത്തോടെയാണ് കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്. ഫൈനലിൽ ഇവർ ഇംഗ്ലണ്ട് അർജൻ്റീന മത്സര വിജയികളെ നേരിടും.