> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# അർജൻ്റീന പ്രീ - ക്വാർട്ടറിൽ
- URL: https://www.vaikomvartha.com/world-cup-football-2026/
- Published: 2026-07-04T03:34:05.000Z
- Updated: 2026-07-04T03:34:05.000Z
- Author:  Vaikom Vartha News Desk
- Tags: Latest News, Sports

ഫ്ലോറിഡ: അത്യന്തം വാശിയേറിയ മത്സരത്തിൽ കേപ് വെർദെ എന്ന വൻ ചെറുത്തു നിൽപ്പിനെ പിൻതള്ളി നിലവിലെ ജേതാക്കളായ അർജൻ്റീന പ്രീ ക്വാർട്ടറിൽ (3 - 2). വൻ താരനിരയുള്ള ലോക ചാമ്പ്യൻമാരായ അർജൻ്റീനയെ നിശ്ചിത സമയത്ത് സമനിലയിൽ തളച്ചും എക്സ്ട്രാ ടൈമിൽ വിറപ്പിച്ചുമാണ് നവാഗതരായ കേപ് വെർദെ എന്ന ചെറു രാജ്യം കീഴടങ്ങിയത്. 29-ാം മിനിറ്റിൽ മെസിയുടെ ഗോളിൽ അർജൻ്റീന മുന്നിൽ എത്തി എങ്കിലും 59 -ാം മിനിറ്റിൽ ഡെറോയി ഡ്യൂവർട്ട് ഗോൾ മടക്കി. പിന്നീട് കണ്ടത് ജീവൻ മരണ പോരാട്ടം.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/07/1000602924-4.jpg)

നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോൾ നേടി സമനില പാലിച്ചതോടെ മത്സരം എക്ട്രാ ടൈമിലേക്ക് കടന്നതിനു പിന്നാലെയാണ് 92-ാം മിനിറ്റിൽ ലിസാൻഡ്രോ മാർട്ടിനെസ് അർജൻ്റീനക്ക് വേണ്ടി ഗോൾ നേടിയത്. പിന്നാലെ 103 -ാം മിനിറ്റിൽ സിഡ്‌നി ലോപസ് കബ്രാൽ കേപ്  
വെർദെയെ വീണ്ടും ഒപ്പമെത്തിച്ചു.  
എന്നാൽ 111-ാം മിനിറ്റിൽ ക്രിസ്‌റ്റ്യൻ റൊമേറോ വീണ്ടും അർജന്റീനയെ മുന്നിലെത്തിക്കുകയായിരുന്നു. അസാമാന്യമായ പോരാട്ടവീര്യവും പ്രതിരോധക്കരുത്തും പ്രകടിപ്പിച്ചാണ് ലോകചാംപ്യന്മാരെ കേപ് വെർദെ നേരിട്ടത്. നിശ്ചിത സമയത്ത് അർജന്റീന നടത്തിയ 14 ഗോൾ ശ്രമങ്ങൾ കേപ് വെർദെ ഗോൾകീപ്പർ വൊസീഞ്ഞയുടെയും സഹതാരങ്ങളുടെയും പ്രതിരോധത്തിൽ തട്ടി തകർന്നു. പെനാൽറ്റി ഏരിയയിൽ 6 കളിക്കാരുമായിട്ടാണ് കേപ് വെർദ കളിച്ചത്. മെസി ടൂർണമെൻ്റിലെ 7-ാം ഗോൾ നേടി. അർജൻ്റീനയുടെ മറ്റ് താരങ്ങൾ ഇന്ന് ഗോൾ നേടിയത് ടീമിന് ആശ്വാസം നൽകുന്നതാക്കി. പ്രീക്വാർട്ടറിൽ ആസ്ട്രേലിയ ആണ് അർജൻ്റീനയുടെ എതിരാളികൾ.