> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# അർജന്റീനിയൻ ടീം നിയമക്കുരുക്കില്‍
- URL: https://www.vaikomvartha.com/world-cup-football-argentina/
- Published: 2026-07-16T09:04:46.000Z
- Updated: 2026-07-16T09:04:46.000Z
- Author:  Vaikom Vartha News Desk
- Tags: Latest News, Sports

അറ്റ്ലാൻഡ: അറ്റ്‌ലാന്റയില്‍ നടന്ന ലോകകപ്പ് സെമിഫൈനലില്‍ ഇംഗ്ലണ്ടിനെതിരായ വിജയത്തിന് പിന്നാലെ അർജന്റീനിയൻ ടീം വലിയൊരു നിയമക്കുരുക്കില്‍. മത്സരശേഷം മൈതാനത്ത് വെച്ച്‌ രാഷ്ട്രീയ സ്വഭാവമുള്ള ബാനർ പ്രദർശിപ്പിച്ചതാണ് താരങ്ങള്‍ക്ക് വിനയായത്.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/07/1000616255-21.jpg)

ഇംഗ്ലണ്ടുമായുള്ള ദശാബ്ദങ്ങള്‍ പഴക്കമുള്ള ‘ഫോക്ക്‌ലാൻഡ് ദ്വീപ്’ തർക്കം കായിക വേദിയിലേക്ക് വലിച്ചിഴച്ചതിനാണ് ഫിഫ അർജന്റീനയ്ക്കെതിരെ അച്ചടക്ക നടപടിക്കൊരുങ്ങുന്നത്. മത്സരശേഷം അർജന്റീനൻ താരങ്ങളായ ജിയോവാനി ലോ സെല്‍സോയും നിക്കോളാസ് ഒട്ടമെൻഡിയും ചേർന്ന് ‘ലാസ് മാല്‍വിനാസ് സണ്‍ അർജന്‍റീനാസ്’ (ഫോക്ക്‌ലാൻഡ് ദ്വീപുകള്‍ അർജന്റീനയുടേതാണ്) എന്ന് എഴുതിയ ബാനർ മൈതാനത്ത് പ്രദർശിപ്പിക്കുകയായിരുന്നു.