> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# രണ്ടു നദികളിൽ മഞ്ഞ അലർട്ട്
- URL: https://www.vaikomvartha.com/yellow-alert-2/
- Published: 2026-08-08T08:24:26.000Z
- Updated: 2026-08-08T08:24:26.000Z
- Author:  Vaikom Vartha News Desk
- Tags: Latest News, Kottayam

രണ്ട് നദികളിലെ ജലനിരപ്പുമായി ബന്ധപ്പെട്ട് കേന്ദ്ര ജലകമ്മിഷന്റെ മുന്നറിയിപ്പിൽ മഞ്ഞ അലർട്ട്. പത്തനംതിട്ട അച്ചൻകോവിൽ (തുംപമൺ സ്റ്റേഷൻ), മണിമല (കല്ലൂപ്പാറ സ്റ്റേഷൻ) നദികളിലാണ് മഞ്ഞ അലർട്ടുള്ളത് തീരദേശ വാസികൾ ജാഗ്രത പാലിക്കണം. യാതൊരു കാരണവശാലും ഈ നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. അധികൃതരുടെ നിർദേശാനുസരണം വെള്ളപ്പൊക്ക സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറെടുപ്പും വേണം.