> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# സംസ്ഥാന ജലസേചന വകുപ്പ് നദികളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു
- URL: https://www.vaikomvartha.com/yellow-alert/
- Published: 2026-08-05T09:11:30.000Z
- Updated: 2026-08-06T15:17:53.000Z
- Description: കോട്ടയം: നദികളിലെ ജലനിരപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന ജലസേചന വകുപ്പിന്റെ മുന്നറിയിപ്പ് പുറത്തിറങ്ങി. ജലനിരപ്പ് അപകടകരമായ രീതിയിൽ തുടരുന്നതിനാൽ സംസ്ഥാന ജലസേചന വകുപ്പ് നദികളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഈ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം
- Author: എസ്. സതീഷ്കുമാർ
- Tags: Main News

കോട്ടയം: നദികളിലെ ജലനിരപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന ജലസേചന വകുപ്പിന്റെ മുന്നറിയിപ്പ് പുറത്തിറങ്ങി. ജലനിരപ്പ് അപകടകരമായ രീതിയിൽ തുടരുന്നതിനാൽ സംസ്ഥാന ജലസേചന വകുപ്പ് നദികളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഈ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം

**മഞ്ഞ അലർട്ട് പ്രഖ്യാപിച്ച നദികൾ**

```
          പത്തനംതിട്ട

```

പമ്പ (ആറന്മുള സ്റ്റേഷൻ), അച്ചൻകോവിൽ (കല്ലേലി & പന്തളം സ്റ്റേഷൻ)

```
                ആലപ്പുഴ

```

അച്ചൻകോവിൽ (നാലുകെട്ടുകവല സ്റ്റേഷൻ)

```
                 കോട്ടയം

```

മീനച്ചിൽ (പേരൂർ സ്റ്റേഷൻ)

```
           എറണാകുളം

```

മൂവാറ്റുപുഴ (മൂവാറ്റുപുഴ & തൊടുപുഴ സ്റ്റേഷൻ)

```
              തൃശൂർ

```

കരുവന്നൂർ (കരുവന്നൂർ സ്റ്റേഷൻ)

```
            കാസർഗോഡ്

```

ഉപ്പള (ഉപ്പള സ്റ്റേഷൻ) & മൊഗ്രാൽ (മധുർ സ്റ്റേഷൻ)

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/08/1000602924-15.jpg)

യാതൊരു കാരണവശാലും മേൽ പറഞ്ഞ നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ലെന്നും തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണമെന്നുമാണ് നിർദേശം.  
അധികൃതരുടെ നിർദേശാനുസരണം വെള്ളപ്പൊക്ക സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ പ്രദേശവാസികൾ തയ്യാറാവണം.