> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ടി.വി. പുരത്ത് അന്താരാഷ്ട്ര യോഗ ദിനാചരണം സംഘടിപ്പിച്ചു
- URL: https://www.vaikomvartha.com/yoga-day-2026-2/
- Published: 2026-06-21T08:09:25.000Z
- Updated: 2026-06-21T08:09:25.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

ടി.വി. പുരം**:** ടി.വി. പുരം സേവാഭാരതിയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര യോഗ ദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു. മുത്തേടത്തുകാവ് എസ്.എൻ.എൽ.പി സ്കൂളിൽ വച്ച് ഞായറാഴ്ച രാവിലെ 9 മണിക്ക് യോഗ ദിനാചരണ പരിപാടികൾ ആരംഭിച്ചത്. ചടങ്ങിൽ പ്രമുഖ യോഗാചാര്യ ഗീത നായർ മുഖ്യതിഥിയായി പങ്കൈടുക്കുകയും യോഗ സന്ദേശം നൽകുകയും ചെയ്തു. ഇന്നത്തെ ആധുനിക ജീവിതശൈലിയിൽ ശാരീരിക-മാനസിക ആരോഗ്യ സംരക്ഷണത്തിന് യോഗയ്ക്കുള്ള പ്രാധാന്യത്തെക്കുറിച്ച് അവർ സംസാരിച്ചു. തുടർന്ന് യോഗാഭ്യാസ പ്രകടനങ്ങളും പരിശീലനവും നടന്നു. താലൂക്ക് സംഘ പ്രമുഖരും സേവാഭാരതി പ്രവർത്തകരും ചടങ്ങിൽ സന്നിഹിതരായിരുന്നു. സ്കൂൾ അധികൃതരും നാട്ടുകാരും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്ത പരിപാടി പ്രകൃതി വന്ദനത്തോടെയാണ് സമാപിച്ചത്.