> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ഇന്ന് യോ​ഗാ ദിനം, ആരോ​ഗ്യകരമായ ജീവിതത്തിനു യോ​ഗ ശീലമാക്കു
- URL: https://www.vaikomvartha.com/yoga-day-2026/
- Published: 2026-06-21T02:56:42.000Z
- Updated: 2026-06-21T02:56:42.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

ആരോഗ്യകരമായ ജീവിതശൈലിയുടെ പ്രതീകമാണ് യോഗ. ശരീരത്തിനും മനസ്സിനും ഉണർവ് പകരാൻ ചിട്ടയായ യോഗ പരിശീലനം ഉപകരിക്കും. തിരക്കേറിയ ഇന്നത്തെ ജീവിതത്തിൽ സമ്മർദ്ദം കുറയ്ക്കാനും ശാരീരിക-മാനസിക ആരോഗ്യം മെച്ചപ്പെടുത്താനും യോഗ വലിയ പങ്കുവഹിക്കുന്നു. യോഗയുടെ പ്രാധാന്യം ലോകമെമ്പാടും പ്രചരിപ്പിക്കുന്നതിനായി എല്ലാ വർഷവും ജൂൺ 21-ന് അന്താരാഷ്ട്ര യോഗദിനം ആചരിച്ചു വരുന്നു. ആരോഗ്യമുള്ള സമൂഹത്തിനും സന്തുലിതമായ ജീവിതത്തിനും യോഗ ഒരു മികച്ച മാർഗമാണെന്ന് ഈ ദിനം നമ്മെ ഓർമിപ്പിക്കുന്നു.

**നട്ടെല്ലിന്റെ ആരോഗ്യത്തിനായുള്ള യോഗ ഈ ദിനത്തിൽ പരിചയപ്പെടാം**.

നമ്മുടെ ശരീരത്തെ നിവർന്നു നിൽക്കുവാൻ സഹായിക്കുകയും അനവധി ശരീരഭാഗങ്ങളുടെ സംയോജിത പ്രവർത്തനം നടത്തുകയും ചെയ്യുന്ന കേന്ദ്ര നാഡീവ്യൂഹത്തിന്റെ പ്രധാന ഭാഗമാണ് നട്ടെല്ല്. അമിത ശാരീരിക അധ്വാനം ഉള്ളവരിലും, തീര്ത്തും അലസ ജീവിതം നയിക്കുന്നവരിലും ഇന്ന് സാധാരണയായി കണ്ടുവരുന്ന ഒന്നാണ് നടുവേദനയും കഴുത്തുവേദനയും . വ്യായാമക്കുറവ്, ശാരീരിക പരിചരണക്കുറവ്, സ്വന്തം വ്യായാമ പരിധിയെക്കുറിച്ചുള്ള അറിവില്ലായ്മ എന്നിവ നട്ടെല്ലുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് വഴിയൊരുക്കുന്നു. ലളിതമായ ചില യോഗാസനങ്ങൾ നട്ടെല്ലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനുള്ള ചവിട്ടുപടിയായി നമ്മുക്ക് ചെയ്യാന് സാധിക്കുന്നതാണ്.

**നട്ടെല്ലിനായുള്ള പ്രധാന യോ​ഗാസനങ്ങൾ:**

**ഭുജംഗാസനം (Cobra Pose)** \- ശരിയായ രീതിയിലൽ ചെയ്യുമ്പോൾ, നട്ടെല്ലിന്റെ ഓരോ കശേരുക്കളുടെയും വഴക്കം വർദ്ധിപ്പിക്കുകയും, കഠിനത കുറയ്ക്കുകയും ശരീരത്തിന്റെ Posture മെച്ചപ്പെടുത്താനും സഹായിക്കുന്നു.

**ബാലാസനം (Child’s Pose)**\- ഇടുപ്പും നട്ടെല്ലും മെല്ലെ ശക്തിപ്പെടുത്തുന്നു. പുറം വേദന ബുദ്ധിമുട്ട്, posture മാറ്റത്തിലെ ബുദ്ധിമുട്ട് ഇവ കുറയ്ക്കാൻ ഇത് സഹായകരമാണ്.

**സുപ്ത മത്സ്യേന്ദ്രാസനം (Supine Spinal Twist)** \- നട്ടെല്ല് നല്ലതുപോലെ നിവർത്തി സ്വാഭാവിക ചലനപരിധി വർദ്ധിപ്പിക്കുന്നു. വശത്തേക്ക് വളയൽ, തിരിവ്, കഴുത്തിന്റെയും പുറത്തിന്റെയും ചലനം എന്നിവ മെച്ചപ്പെടുത്തുന്നു.

**സേതുബന്ധാസനം (Bridge)** \- കഴുത്തും പുറവും തമ്മിലുള്ള ഏകോപനം മെച്ചപ്പെടുത്തി നട്ടെല്ല് ശരിയായ നിലയിൽ നിലനിർത്താൻ സഹായിക്കുന്നു. കൂടാതെ വയർ, നടുവ്, കാലുകൾ എന്നിവയിലെ പേശികളെ ശക്തിപ്പെടുത്തി Posture നല്ല രീതിയിൽ തന്നെ മെച്ചപ്പെടുത്തുന്നു.

യോഗയുടെ യഥാർത്ഥ ഗുണഫലം ലഭിക്കുന്നത് ശരീരചലനങ്ങളെ ശ്വാസത്തോടും, അനുഭൂതിയോടും , തിരിച്ചറിവോടും കൂടി ചേർത്തു നിർത്തി ഏകോപിപ്പിക്കുമ്പോഴാണ്. ഈ സമഗ്ര സമീപനം വ്യക്തിക്ക് ശാരീരിക, മാനസിക, വികാരപരമായ ഗുണം ചെയ്യുന്നു.