> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ചെമ്പ് പഞ്ചായത്തിൽ യോഗ ദിനാചരണം
- URL: https://www.vaikomvartha.com/yoga-dinacharanam/
- Published: 2026-06-24T13:03:16.000Z
- Updated: 2026-06-24T13:03:16.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: ചെമ്പ് ഗ്രാമപഞ്ചായത്തും ആയുർവേദ ഹോമിയോ ആശുപത്രികളും ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ വൈക്കം ഏരിയ വനിത കമ്മറ്റിയും സംയുക്‌തമായി സംഘടിപ്പിച്ച അന്താരാഷ്ട്ര യോഗാദിനാചരണം ചെമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ജെ സണ്ണി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ദേവീകൃഷ്ണ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം എം.കെ. രാജേഷ് മുഖ്യാഥിതിയായിരുന്നു. ആശ ബാബു, റെജി മേച്ചേരി, റഷീദ് മങ്ങാടൻ, എസ്. ജയപ്രകാശ്, സാരസാക്ഷി, മോനു ഹരിദാസ്, ബിജു, പ്രിയ ഷിജു, ചിത്ര മോഹൻ, രാജി പ്രശാന്ത്, ഷേർലി വിനു, മനുമോൾ സുമേഷ്, ദീപു, ജയപ്രകാശ് എന്നിവർ പ്രസംഗിച്ചു. മെഡിക്കൽ ഓഫീസർമാരായ ഡോ. വിദ്യ വി.എസ്, ഡോ. മിനി ജി. വർമ്മ, യോഗ ഇൻസ്ട്രക്ടർ ബിബിൻ ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ പഞ്ചായത്തിലെ ആശാ വർക്കർമാർ, കുടുംബശ്രീ പ്രവർത്തകർ, അംഗനവാടി ടീച്ചർമാർ, ഹരിതകർമ്മ സേനാംഗങ്ങൾ എന്നിവർക്കുള്ള യോഗപരിശീലനം നടത്തി.