> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# യു.എ.ഇയിലെ ആമസോൺ ഡാറ്റ സെന്ററിൽ അഗ്നിബാധ
- URL: https://www.vaikomvartha.com/yu-e-iyile-aamsoo-ddaarrrr-senrrrri-agnibaadh/
- Published: 2026-03-02T08:54:33.000Z
- Updated: 2026-03-02T08:54:33.000Z
- Author:  Vaikom Vartha News Desk
- Tags: അന്താരാഷ്ട്ര വാര്‍ത്തകൾ

ദുബായ്: യു.എ.ഇ യിലെ ആമസോൺ ഡാറ്റാ സെൻ്ററിൽ അഗ്നിബാധ ഉണ്ടായതിനെ തുടർന്ന് സേവനങ്ങൾ തടസപ്പെട്ടു. ഞായറാഴ്ച പുലർച്ചെ നാലു മണിയോടെയാണ് സംഭവം. അഗ്നിശമന സേനയെത്തി ഡാറ്റാ സെൻററിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചു. ഡാറ്റാ സെൻററിലെ ജീവനക്കാർ പൊടുന്നനെ തീയണച്ചതിനാൽ വലിയ നാശനഷ്ടങ്ങൾ ഒഴിവായി. ഡാറ്റാ സെൻ്ററിൻ്റെ പ്രവർത്തനം ഭാഗികമായി തടസപ്പെട്ടു. തീപിടിത്ത കാരണം അറിവായിട്ടില്ല.