> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# യുദ്ധവിരുദ്ധ റാലിയും സമാധാന സമ്മേളനവും സംഘടിപ്പിച്ചു
- URL: https://www.vaikomvartha.com/yuddhviruddh-rraaliyun-smaadhaan-smmeellnvun-snghttippiccu/
- Published: 2026-03-11T11:25:27.000Z
- Updated: 2026-03-11T11:25:27.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: ടി.വി.പുരം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ യുദ്ധവിരുദ്ധ റാലിയും സമാധാന സമ്മേളനവും സംഘടിപ്പിച്ചു. മറ്റപ്പള്ളി ജംഗ്ഷനിൽ നിന്നും ആരംഭിച്ച റാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ബിജു ഫ്ലാഗ് ഓഫ് ചെയ്തു. ജനപ്രതിനിധികൾ, സാമൂഹ്യ സംഘടന, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, കുടുംബശ്രീ അംഗങ്ങൾ, അംഗൻവാടി ടീച്ചേഴ്സ്, ആശാ പ്രവർത്തകർ തുടങ്ങിയവർ റാലിയിൽ അണിനിരന്നു. ടി.വി പുരം വയോജന വിശ്രമ കേന്ദ്രത്തിൽ ചേർന്ന സമാധാനസമ്മേളനം വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശശികുമാർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് അനിയമ്മ അശോകൻ സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജീന തോമസ്, പി കെ ബേബി, നീതുമോൾ ധനേഷ്, കവിത റെജി, ദീപാ ബിജു, വി.കെ ശ്രീകുമാർ, ശരത്, ബിനി സുരേഷ്, സി.ഡി.എസ് ചെയർപേഴ്സൺ ആശ അഭിഷേക് രാഷ്ട്രീയപ്പാർട്ടി പ്രതിനിധികളായ എം.എസ് രാമചന്ദ്രൻ എസ്.അനീഷ് തുടങ്ങിയവർ പ്രസംഗിച്ചു.