> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെ ചോദ്യം ചെയ്യുന്നു
- URL: https://www.vaikomvartha.com/yuddieph-k-viin-attuu-prkaashine-coodyn-ceyyunnu/
- Published: 2026-02-07T08:52:46.000Z
- Updated: 2026-02-07T08:52:46.000Z
- Author:  Vaikom Vartha News Desk
- Tags: Thiruvananthapuram

തിരുവനന്തപുരം: ശബരിമല സ്വർണ്ണ കൊള്ള കേസിൽ യു.ഡി.എഫ് കൺവീനറും കോൺഗ്രസ് എം.പിയുമായ അടൂർ പ്രകാശിനെ വിളിച്ചു വരുത്തി ചോദ്യം ചെയ്യുന്നു. രാവിലെ തിരുവനന്തപുരത്തുള്ള എസ്.ഐ.ടി ഓഫീസിലെത്തിയ അടൂർ പ്രകാശിനൊപ്പം കേസിലെ മറ്റൊരു പ്രതിയും സ്വാഭാവിക ജാമ്യം ലഭിച്ച് ജയിൽ മോചിതനായ ഉണ്ണികൃഷ്ണൻ പോറ്റിയേയും വിളിച്ചുവരുത്തി എസ്.ഐ.ടി ചോദ്യം ചെയ്യുന്നത് തുടരുകയാണ്.

അതിനിടെ ,കാര്യങ്ങളെല്ലാം നടന്നത് തന്ത്രിയുടെ അനുജ്ഞയോടെ, തെളിവുകളുണ്ടെന്ന് ജാമ്യാപേക്ഷയ്‌ക്കെതിരെ SIT കോടതിയെ അറിയിച്ചു.