> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# മെയ് ദിനം ഐ.എന്‍.ടി.യു.സി യുദ്ധവിരുദ്ധ ദിനമായി ആചരിച്ചു
- URL: https://www.vaikomvartha.com/yudhavirudha-dinamayi-acharichu/
- Published: 2026-05-02T12:04:28.000Z
- Updated: 2026-05-02T12:04:28.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: മെയ് ദിനം ഐ.എന്‍.ടി.യു.സി യുദ്ധവിരുദ്ധ ദിനമായി ആചരിച്ചു. ലോക തൊഴിലാളി ദിനമായ മെയ് 1 ഐ.എന്‍.ടിയു.സി വൈക്കം റീജണല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഗാന്ധി പ്രതിമക്ക് മുന്നില്‍ മെഴുകുതിരിദീപം തെളിയിച്ച് യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലി മെയ് ദിനാചരണം നടത്തി. ഇറാന്‍, ഇസ്രേയല്‍, അമേരിക്ക യുദ്ധം തൊഴിൽ മേഖലയുടെയും സമ്പദ്‌വ്യവസ്ഥയുടെയും തകര്‍ച്ചക്ക് കാരണമാകുന്ന സാഹചര്യത്തിലാണ് ഐ.എന്‍.ടി.യു.സി സംസ്ഥാന കമ്മറ്റിയുടെ ആഹ്വാനപ്രകാരം നിയോജക മണ്ഡലം ജില്ലാ കേന്ദ്രങ്ങളില്‍ യുദ്ധവിരുദ്ധ ദിനമായി ആചരിച്ചത്. ഐ.എന്‍.ടി.യു.സി റീജണല്‍ പ്രസിഡന്റ് അഡ്വ.പി.വി. സുരേന്ദ്രന്റെ ആദ്ധ്യക്ഷതയില്‍ നടന്ന സമ്മേളനം കെ.പി.സി.സി ജനറല്‍ സെക്രട്ടറി ഫിലിപ്പ് ജോസഫ് ഉദ്ഘാടനം ചെയ്തു. ഡി.സി.സി ജനറല്‍ സെക്രട്ടറി പി.വി. പ്രസാദ് മുഖ്യ പ്രഭാഷണം നടത്തി. ഐ.എന്‍.ടി.യു.സി സംസ്ഥാന സെക്രട്ടറി എം.വി. മനോജ് യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് വിവേക് പ്ലാത്താനത്ത്, ജില്ലാ ഭാരവാഹികളായ പ്രീത രാജേഷ്, ഇടവട്ടം ജയകുമാര്‍, മോഹന്‍.കെ. തോട്ടുപുറം, കെ. സുരേഷ് കുമാര്‍, വര്‍ഗ്ഗീസ് പുത്തന്‍ചിറ, മോനു ഹരിദാസ്, കെ.എന്‍. ദേവരാജന്‍, സി.ജി. ബിനു, ബിജു കണ്ടത്തില്‍, എം.ഡി. സത്യന്‍, പി.ടി. സലി, പി.ആര്‍. തിലകന്‍, വി. അരവിന്ദന്‍, ടി.ഡി. സുധാകരന്‍, പി.വി. ചിത്രന്‍, കെ. ജയപ്രകാശ്, അഗസ്റ്റിന്‍ കത്തനാകുറ്റ് എന്നിവര്‍ പ്രസംഗിച്ചു.