> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# യൂത്ത് കോൺഗ്രസ് സ്ഥാപക ദിനാചരണം നടത്തി
- URL: https://www.vaikomvartha.com/yuutt-koo-grs-sthaapk-dinaacrnnn-ntttti/
- Published: 2025-08-09T11:38:58.000Z
- Updated: 2025-08-09T11:38:58.000Z
- Author:  Vaikom Vartha News Desk
- Tags: Local News

തലയോലപ്പറമ്പ്: യൂത്ത് കോൺഗ്രസ് തലയോലപ്പറമ്പ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യൂത്ത് കോൺഗ്രസ് 65ാം സ്ഥാപക ദിനാചരണം നടത്തി.  
തലയോലപ്പറമ്പ് സെൻട്രൽ ജംഗ്ഷനിൽ നടന്ന ദിനാചരണം ജില്ലാ വൈസ് പ്രസിഡന്റ് മോനു ഹരിദാസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജോൺ ജോസഫ് അധ്യക്ഷത വഹിച്ചു, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് സീതു ശശിധരൻ, പി. കെ ജയപ്രകാശ്, ലിബിൻ വിൽസൺ, നിഖിൽ പൊന്നപ്പൻ, നന്ദു ഗോപാൽ, ഇ.പി ശങ്കർ, വിനു ഹരിദാസ്, മനു മാർട്ടിൻ, ചലഞ്ച് ശശി തുടങ്ങിയവർ പ്രസംഗിച്ചു.