> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# കാൻഫെഡ് പ്രതിഭ പുരസ്കാരം ആര്യ.കെ. കരുണാകരൻ ഏറ്റുവാങ്ങി
- URL: https://www.vaikomvartha.com/yuva-prathiba-puraskaram/
- Published: 2026-07-02T15:34:50.000Z
- Updated: 2026-07-02T16:21:16.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

തലയോലപറമ്പ്: കേരള അനൗപചാരിക വിദ്യാഭ്യാസ വികസന സമിതി കാൻഫെഡ് സംസ്ഥാനത്തെ യുവ സാംസ്കാരിക പ്രവർത്തകർക്ക് നൽകി വരുന്ന കാൻഫെഡ് യുവ സാംസ്കാരിക പ്രതിഭ പുരസ്കാരം തലയോലപ്പറമ്പ് എം.ടി.വി ഫൗണ്ടേഷൻ സെക്രട്ടറിയും യുവ സാംസ്കാരിക പ്രവർത്തകയുമായ ആര്യ കെ. കരുണാകരൻ കാൻഫെഡ് ചെയർമാൻ ബി.എസ്. ബാലചന്ദ്രനിൽ നിന്നും ഏറ്റുവാങ്ങി. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/07/1000591424-7.jpg)

തിരുവനന്തപുരം രാജധാനി ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് സാംസ്‌കാരിക വകുപ്പ് മന്ത്രി പി.സി. വിഷ്‌ണുനാഥ് പുരസ്‌കാര സമ്മേളനം ഉദ്ഘാടനം ചെയ്തു. മുൻ മന്ത്രി എം.എം. ഹസ്സൻ, ചെറിയാൻ ഫിലിപ്പ്, പി.എൻ. പണിക്കർ ഫൗണ്ടേഷൻ വൈസ് ചെയർമാൻ എൻ. ബാലഗോപാൽ, കാൻഫെഡ് സെക്രട്ടറി ജയശ്രീകുമാർ, കാലിക്കറ്റ് സർവ്വകലശാല മുൻ വൈസ് ചാൻസിലർ ഡോ.കെ.കെ.എൻ. കുറുപ്പ്, പി.ടി. ജോൺ, ഡോ.എം.ആർ. തമ്പാൻ എന്നിവർ പങ്കെടുത്തു.