> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി
- URL: https://www.vaikomvartha.com/yuvtiye-mriccnilyi-knnttetti/
- Published: 2026-02-24T04:21:56.000Z
- Updated: 2026-02-24T04:21:56.000Z
- Author:  Vaikom Vartha News Desk
- Tags: Ernakulam

വൈറ്റില: വൈറ്റിലയിൽ റെയിൽവേ ട്രാക്കിന് സമീപം യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി. വൈറ്റില ഫ്‌ളൈഓവറിന് താഴെ റെയിൽവേ ട്രാക്കിന് സമീപത്തായാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവം കൊലപാതകമാണെന്നാണ് സംശയം. മരിച്ചയാളെ തിരിച്ചറിയാനായിട്ടില്ല. ചൊവ്വാഴ്ച പുലർച്ചെ മൂന്നുമണിയോടെ ഇതുവഴി കടന്നുപോയ ട്രെയിനിന്റെ ലോക്കോ പൈലറ്റാണ് ട്രാക്കിന് തൊട്ടരികിലായി മൃതദേഹം കണ്ടത്. തുടർന്ന് റെയിൽവേ അധികൃതരെയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു.  
മരിച്ച യുവതിക്ക് 35-40 വയസ്സ് പ്രായമുണ്ടെന്നാണ് കരുതുന്നത്. മലയാളിയാണെന്നാണ് സംശയം. മൃതദേഹം റെയിൽവേ ട്രാക്കിന് സമീപത്തായി കിടത്തിയ നിലയിലാണ്. ഇതാണ് കൊലപാതകമാണെന്ന സംശയത്തിന് കാരണം. പോലീസ് സ്ഥലത്തെത്തി സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങളടക്കം പരിശോധിച്ചുവരികയാണ്