Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ നേരെകടവ്-മാക്കേകടവ് പാലം ഞായറാഴ്ച നാടിന് സമർപ്പിക്കും ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ വെച്ചൂരിൽ ഇടിമിന്നലിൽ മരം നെടുകെ പിളർന്നു വീണു, ആളപായമില്ല ◆ വൈക്കത്ത് സോഡാ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ നേരെകടവ്-മാക്കേകടവ് പാലം ഞായറാഴ്ച നാടിന് സമർപ്പിക്കും ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ വെച്ചൂരിൽ ഇടിമിന്നലിൽ മരം നെടുകെ പിളർന്നു വീണു, ആളപായമില്ല ◆ വൈക്കത്ത് സോഡാ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆
|
Loading Weather...
Follow Us:

ആലപ്പുഴയിൽ ബൈക്ക് അപകടം: രണ്ട് യുവാക്കൾ മരിച്ചു

ആലപ്പുഴയിൽ ബൈക്ക് അപകടം: രണ്ട് യുവാക്കൾ മരിച്ചു

ആലപ്പുഴ: കൈചുണ്ടിമുക്കിൽ ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയുണ്ടായ ബൈക്ക് അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. മണ്ണഞ്ചേരി അടിവാരം സ്വദേശി മുഹമ്മദ് സബീൻ (17), റിൻഷാദ് എന്നിവരാണ് മരിച്ചത്. മണ്ണഞ്ചേരി ഭാഗത്തുനിന്ന് ആലപ്പുഴയിലേക്ക് രണ്ട് ബൈക്കുകളിലായി വന്ന മൂന്ന് യുവാക്കളാണ് അപകടത്തിൽപ്പെട്ടത്.

ഗുരുതരമായി പരിക്കേറ്റ ഒരാളെ ആശുപത്രിയിൽ പ്രവേപ്പിച്ചിരിക്കുകയാണ്.
അപകടത്തിൽപ്പെട്ട യുവാക്കൾ സഞ്ചരിച്ചിരുന്നത് മോഷ്ടിച്ച ബൈക്കിലാണെന്ന് ബൈക്കുടമ വ്യക്തമാക്കിയിട്ടുണ്ട്. വീട്ടിൽ നിർത്തിയിട്ടിരുന്ന ബൈക്കിന്റെ ലോക്ക് പൊളിച്ചാണ് ഇത് കൊണ്ടുപോയതെന്ന് ഉടമ പറയുന്നു. തുടർന്ന് അപകടത്തിൽ മരിച്ചവരെ തിരിച്ചറിയാനായി പോലീസ് ആർ.സി ഉടമയെ ബന്ധപ്പെട്ടപ്പോഴാണ് മോഷണവിവരം പുറത്തറിയുകയും പോലീസ് ഇത് സ്ഥിരീകരിക്കുകയും ചെയ്തത്.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും