ഐക്യം വേണ്ടെന്നു വച്ചത് ഡയറക്ടർ ബോർഡ് തീരുമാനം: സുകുമാരൻ നായർ
കോട്ടയം: എസ്.എൻ.ഡി.പി - എൻ.എസ്.എസ് ഐക്യം വേണ്ടെന്നു വച്ചത് ആരും ഇടപെട്ടിട്ടല്ലെന്ന് സുകുമാരൻ നായർ. തീരുമാനം എൻ.എസ്.എസ് ഡയറക്ടർ ബോർഡിന്റേതാണ്. ഡയറക്ടർ ബോർഡിനു മുന്നിൽ ഈ തീരുമാനം പറഞ്ഞത് തനാണെന്നും സുകുമാരൻ നായർ പറഞ്ഞു. ഐക്യത്തെപ്പറ്റി പറഞ്ഞപ്പോൾ യോജിപ്പ് പറഞ്ഞിരുന്നു. പിന്നീട് അതിൽ രാഷ്ട്രീയലക്ഷ്യം ഉണ്ടെന്ന് മനസ്സിലാക്കി. ബി.ജെ.പി.ക്കാരനായ തുഷാറിനെ പെരുന്നയിലേക്ക് അയക്കാൻ തീരുമാനിച്ചത് എന്തിനാണ്എന്നും സുകുമാരൻ നായർ ചോദിച്ചു. വെള്ളാപ്പള്ളിക്ക് പത്മഭൂഷൻ കിട്ടിയതിൽ വിയോജിപ്പില്ല. അർഹതയുണ്ടെങ്കിൽ കിട്ടിക്കോട്ടെ എന്നും സുകുമാരൻ നായർ. വി.ഡി.സതീശനും സുകുമാരൻ നായരുടെ വിമർശനം. സതീശന്റെ വാക്കും പ്രവർത്തിയും തമ്മിൽ ബന്ധമില്ല. സമുദായ സംഘടനയെ അധിക്ഷേപിക്കാൻ ശ്രമിക്കരുത്. അധിക്ഷേപിച്ചാൽ പ്രത്യാഘാതങ്ങൾ ഉണ്ടാവും. സതീശന്റെ ദൂതൻ കാണാൻ വന്നിരുന്നു. പരസ്യമായി തെറ്റ് ഏറ്റു പറയണമെന്നാണ് ആവശ്യപ്പെട്ടതെന്നും സുകുമാരൻ നായർ പറഞ്ഞു.