Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆
|
Loading Weather...
Follow Us:

ബാലാവകാശ സെമിനാർ സംഘടിപ്പിച്ചു

ബാലാവകാശ സെമിനാർ സംഘടിപ്പിച്ചു
സഹൃദയ വിദ്യാദർശൻ ബാലാവകാശ സെമിനാർ ഫാ.തോമസ് മുട്ടം ഉദ്ഘാടനം ചെയ്യുന്നു

പൊന്നുരുന്നി: വൈക്കം, ചേർത്തല മേഖലകളിലെ നിർധന കുടുംബങ്ങളിൽ നിന്നുള്ള പഠനത്തിൽ സമർത്ഥരായ വിദ്യാർത്ഥികൾക്കായി എറണാകുളം - അങ്കമാലി അതിരുപതാ സാമൂഹ്യ പ്രവർത്തന വിഭാഗമായ സഹൃദയ നടപ്പാക്കി വരുന്ന വിദ്യാദർശൻ പദ്ധതിയുടെ ആഭിമുഖ്യത്തിൽ കുട്ടികളുടെ അവകാശങ്ങളെക്കുറിച്ചുള്ള ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു. പൊന്നുരുന്നി കാർഡിനൽ പാറേക്കാട്ടിൽ ഓഡിറ്റോറിയത്തിൽ സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തു വെള്ളിലിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ജർമനി ആസ്ഥാനമായ റേ ഓഫ് ഹോപ് ചിൽഡ്രൻസ് ഫൗണ്ടേഷൻ ഫൗണ്ടർ ചെയർമാൻ ഫാ. തോമസ് മുട്ടം ഉദ്ഘാടനം ചെയ്തു. റേ ഓഫ് ഹോപ് ചിൽഡ്രൻസ് ഫൗണ്ടേഷൻ ബോർഡ് അംഗങ്ങളായ സൂസന്നെ, ബെറ്റിന, സ്റ്റെഫി, ഫ്രാങ്ക് എന്നിവർ കുട്ടികളുമായി സംവാദം നടത്തി. സഹൃദയ അസി. ഡയറക്ടർ ഫാ. സിബിൻ മനയംപിള്ളി സെമിനാർ നയിച്ചു. പ്രോഗ്രാം ഓഫീസർ കെ.ഒ. മാത്യൂസ്, കോ ഓർഡിനേറ്റർ സിസ്റ്റർ ജൂലി, അനഘ ജോബി എന്നിവർ സംസാരിച്ചു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും