Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆
|
Loading Weather...
Follow Us:

ബി.ജെ.പി ദേശീയ നിർവ്വാഹകസമിതി അംഗം പ്രേമാനന്ദ റഡ്ഡി മക്കൻ ചെല്ലപ്പൻ്റെ വീട്ടിലെത്തി

ബി.ജെ.പി ദേശീയ നിർവ്വാഹകസമിതി അംഗം പ്രേമാനന്ദ റഡ്ഡി  മക്കൻ ചെല്ലപ്പൻ്റെ വീട്ടിലെത്തി
ബി.ജെ.പി ദേശീയ നിർവ്വാഹകസമിതി അംഗം പ്രേമാനന്ദ റഡ്ഡി മക്കൻ ചെല്ലപ്പൻ്റെ വീട്ടിലെത്തിയപ്പോൾ

വൈക്കം: കഴിഞ്ഞ ദിവസം സി.പി.ഐ ഓഫീസിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ മക്കൻ ചെല്ലപ്പൻ്റെ മരണത്തിലെ ദുരൂഹത നീക്കണമെന്ന് ബി.ജെ.പി ദേശീയ നിർവ്വാഹകസമിതി അംഗം പ്രേമാനന്ദ റഡ്ഡി ആവശ്യപ്പെട്ടു. പ്രേമാനന്ദ റഡ്ഡി ചെല്ലപ്പൻ്റെ പുളിക്കശ്ശേരിൽ വീട്ടിലെ ഭാര്യ ആനന്ദവല്ലി, മക്കളായ ജ്യോതിർമയി, ഭീപു എന്നിവരെ സന്ദർശിച്ചു. ചെല്ലപ്പൻ്റെ മ്യതശരീരത്തിൽ നിന്നും ലഭിച്ച കത്ത് ബന്ധുക്കളെ പോലും കാണിക്കാത്ത പോലീസ് നിലപാടിൽ അദ്ദേഹം പ്രതിഷേധിച്ചു. ഫെയ്‌സ്ബുക്ക് വീഡിയോയിൽ പേര് പരാമർച്ചിട്ടുള്ള സി.പി.ഐ നേതാക്കളെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യാൻ തയ്യാറാകാത്ത പോലീസ് നടപടിയിലും ദുരൂഹതയുണ്ട്. ചെല്ലപ്പൻ്റെ കുടുബത്തിൻ്റെ സാമ്പത്തിക ബാധ്യത എഴുതി തള്ളണമെന്നും  പ്രേമനാനന്ദ റെഡ്ഡി ആവശ്യപ്പെട്ടു. സ്ഥാനാർത്ഥി കെ. അജിത്ത്, ബി.ജെ.പി സംസ്ഥാന സമിതിയംഗം പി.ജി. ബിജു കുമാർ, മേഖല സംഘടനാ സെക്രട്ടറി എൽ. പത്മകുമാർ, ജില്ലാ സെക്രട്ടറി പി.ആർ. രജനി, കെ.ആർ. രാജഷ്, സുമേഷ്, കാസ്‌ട്രോ, സോനീഷ്, കെ.വി. സുമ എന്നിവർ  ഒപ്പമുണ്ടായിരുന്നു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും