Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
|
Loading Weather...
Follow Us:

രാജ്യത്ത് സെൻസസ് 2027 പ്രവർത്തനങ്ങൾക്ക് തുടക്കമായി

എസ്. സതീഷ്കുമാർ

രാജ്യത്ത് സെൻസസ് 2027 പ്രവർത്തനങ്ങൾക്ക് തുടക്കമായി

വൈക്കം: ഇന്ത്യയിലെ 16-ാം മത്തെയും സ്വതന്ത്ര ഇന്ത്യയിലെ 8-ാം മത്തെയും സെൻസസിൽ ആദ്യ ഡിജിറ്റൽ സെൻസസ് ആണ് ഇത്തവണ നടക്കുന്നത്. രണ്ട് ഘട്ടമായുള്ള സെൻസസ് പ്രവർത്തനങ്ങളുടെ ആദ്യ ഘട്ട പ്രവർത്തമായ കെട്ടിടങ്ങളുടെ കണക്കെടുപ്പിനാണ് ഇന്ന് തുടക്കമായത്. 2027 സെൻസസിന്റെ ആദ്യഘട്ടമായ കെട്ടിടങ്ങളുടെ പട്ടികയും വീടുകളുടെ കണക്കെടുപ്പും സ്വയം രേഖപ്പെടുത്തുന്നതിനാണ് ഇന്ന് തുടക്കം കുറിച്ചത്. വൈക്കത്ത് ഈ സെൽഫ് എന്യുമിറേഷൻ്റെ തുടക്കമിട്ടത് എം.എൽ.എ. കെ ബിനിമോനാണ്.

തഹസിൽദാർ ആർ. രാജേഷിൻ്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ എം.എൽ.എയുടെ വീട്ടിലെത്തിയാണ് വൈക്കത്തെ സെൽഫ് എന്യുമറേഷന് തുടക്കമിട്ടത്. ഇന്ന് മുതൽ ഈ മാസം 30 വരെ എല്ലാവർക്കും സെൽഫ് എന്യുമറേഷൻ്റെ ഭാഗമായി https://se.census.gov.in എന്ന വെബ്സൈറ്റിൽ കയറി വീട്ടിലെ ഏതെങ്കിലും ഒരു അംഗത്തിന്റെ മൊബൈൽ നമ്പർ ഉപയോഗിച്ച് രജിസ്റ്റർ ചെയ്ത് കെട്ടിടങ്ങളുടെ വിവരങ്ങൾ സ്വയം രേഖപ്പെടുത്താം. ഒപ്പമുള്ള ചോദ്യവലിക്കുള്ള ഉത്തരങ്ങളും രേഖപ്പെടുത്തണം. അത് വഴി ലഭിക്കുന്ന സെൽഫ് എന്യൂമറേഷൻ ഐ.ഡി നമ്പർ പിന്നീട് എന്യൂമറേറ്റർമാർ വീടുകൾ സന്ദർശിക്കുന്ന അവസരത്തിൽ അവർക്ക് കൈമാറണം. ജൂലൈ 1 മുതൽ ജൂലൈ 31 വരെയാണ് ഈ പ്രക്രിയ നടക്കുന്നത്.
നിശ്ചിത വെബ് സൈറ്റിൽ കെട്ടിട ലൊക്കേഷനാണ് ആദ്യം രേഖപ്പെടുത്തേണ്ടത്. സെൽഫ് എന്യുമറേഷൻ നിർബന്ധമല്ല. എന്നാൽ അത് വഴി സെൻസസ് പ്രവർത്തനങ്ങൾ വേഗത്തിലും എളുപ്പത്തിലും പൂർത്തിയാക്കാനാവും എന്നതാണ് ഇത്തവണത്തെ ഈ ഡിജിറ്റൽ സെൻസസിലൂടെ ലക്ഷ്യമിടുന്നത്.

സെൻസസ് പ്രവർത്തനങ്ങളുടെ ഭാഗമായി നടക്കുന്ന എന്യൂമറേറ്റർമാർക്കും സൂപ്പർവൈസർ മാർക്കുമുള്ള പരിശീലന പരിപാടിയിൽവൈക്കത്ത് ഒന്നാം ഘട്ട പ്രവർത്തനങ്ങൾ ക്ക് മുന്നോടിയായി റവന്യൂ വില്ലേജ് അടിസ്ഥാനത്തിലും പഞ്ചായത്ത് വാർഡ് അടിസ്ഥാനത്തിലും വരുന്ന ഭൂപ്രദേശത്തെ ചെറിയ ബ്ലോക്കുകൾ ആക്കി തിരിച്ചു. ഈ ബ്ലോക്കുകളിൽ സെൻസസ് പ്രവർത്തികൾ ചെയ്യുന്നതിനായി ഏകദേശം 550 ഓളം വരുന്ന ജീവനക്കാരെ എന്യൂമറേറ്റർമാരായും സൂപ്പർ വൈസർമാരായുമാണ് നിയമിച്ചിട്ടുള്ളത്. എന്യൂമറേറ്റർമാരായും സൂപ്പർവൈസർമാരായും നിയോഗിച്ചിട്ടുള്ള ജീവനക്കാർക്കായുള്ള പരിശീലനം ഈ മാസം 22 ന് പൂർത്തിയാകും. രണ്ടാം ഘട്ടത്തിലാണ് ജനസംഖ്യ സെൻസസ് പ്രക്രിയ തുടങ്ങുന്നത്. 2027 ഫെബ്രവരിയിലാവും ഈ രണ്ടാം ഘട്ടത്തിന് തുടക്കമാവുന്നത്. ഇന്ന് വൈകിട്ട് വരെ കോട്ടയം ജില്ലയിൽ1753 പേർ സെൽഫ് എന്യുമറേഷൻ നടത്തിയിട്ടുണ്ട്.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും