Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ നേരെകടവ്-മാക്കേകടവ് പാലം ഞായറാഴ്ച നാടിന് സമർപ്പിക്കും ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ വെച്ചൂരിൽ ഇടിമിന്നലിൽ മരം നെടുകെ പിളർന്നു വീണു, ആളപായമില്ല ◆ വൈക്കത്ത് സോഡാ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ നേരെകടവ്-മാക്കേകടവ് പാലം ഞായറാഴ്ച നാടിന് സമർപ്പിക്കും ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ വെച്ചൂരിൽ ഇടിമിന്നലിൽ മരം നെടുകെ പിളർന്നു വീണു, ആളപായമില്ല ◆ വൈക്കത്ത് സോഡാ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆
|
Loading Weather...
Follow Us:

ഇനി തുണി വാങ്ങുമ്പോൾ കൺഫ്യൂഷൻ വേണ്ട; ഡ്രസ് സൈസുകൾ ഏകീകരിക്കാൻ കേന്ദ്രസർക്കാർ

എസ്. സതീഷ്കുമാർ

ഇനി തുണി വാങ്ങുമ്പോൾ കൺഫ്യൂഷൻ വേണ്ട; ഡ്രസ് സൈസുകൾ ഏകീകരിക്കാൻ കേന്ദ്രസർക്കാർ

വൈക്കം: ഓണക്കോടിയുടെ കാലമായി... ഡ്രസ്സുകൾ വാങ്ങുമ്പോൾ ഡ്രസിന്റെ സൈസ് നോക്കണ്ടെ... അതിന് മുമ്പ് വരാൻ പോകുന്ന കേന്ദ്രസർക്കാരിന്റെ ഡ്രസ് സൈസിലെ പുതിയ നയം ഒന്നറിയാം... വസ്ത്രങ്ങളുടെ സൈസുകൾ ഏകീകൃതമാക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചതായാണ് റിപ്പോർട്ട്. എക്കണോമിക് ടൈംസാണ് പുതിയ ഈ നയത്തെക്കുറിച്ച് റിപ്പോർട്ട് പുറത്തുവിട്ടത്. സംഭവം ഇതാണ്. നിലവിൽ സ്മോൾ, മീഡിയം, ലാർജ്, എക്സ്ട്രാ ലാർജ് എന്നിങ്ങനെയാണ് വസ്ത്രമാർക്കറ്റിലെ ഡ്രസുകളുടെ അളവുകൾ. ഇതുകൂടാതെ എക്‌സ്ട്രാ സ്മോളും ഡബിൾ എക്സലുമൊക്കെയുണ്ട്. ഇപ്പോൾ യു.എസ്, യു.കെ തുടങ്ങിയ രാാജ്യങ്ങളുടെ സൈസ് ചാർട്ടാണ് ഇന്ത്യയിലും അളവിൻ്റെ മാനദണ്ഡം. പുരുഷന്മാരുടെ മേൽവസ്ത്രങ്ങൾക്ക് നെഞ്ചളവ് നോക്കിയാണല്ലൊ സൈസ് കണക്കാക്കുന്നത് പാന്റുകൾക്കും ഷോർട്ട്സിനും അരയളവും നോക്കും.

സ്മോൾ സൈസിന് നെഞ്ചളവ് 36 ഇഞ്ച് എന്നതാണ് കണക്ക്. മീഡിയം 38, ലാർജ് 40, എക്സ്ട്രാ ലാർജ് 40, ഡബിൾ എക്‌സൽ 44 എന്നിങ്ങനെയും പാൻ്റുകൾക്ക് 28, 30, 32, 34, 36, 38, 40 എന്നിങ്ങനെയുമാണ് ശരാശരി കണക്ക്. സ്ത്രീകൾക്ക് 32-34 സ്മോൾ, 36-38 മീഡിയം, 38-40 ലാർജ്, 40-42 എക്ട്രാ ലാർജ്, 42-44 ഡബിൾ എക്സൽ എന്നതാണ് നിലവിലെ ശരാശരി കണക്ക്.
എന്നാൽ... ഓരോ ബ്രാൻഡിനും ഈ അളവ് ഒരേപോലെയല്ലല്ലൊ ? അതെ വ്യത്യസ്തമായിരിക്കും. ഇവിടെയാണ് കേന്ദ്രസർക്കാരിന്റെ നീക്കം പ്രസക്തമാക്കുന്നത്. പുതിയ നയം വരുന്നതോടെ ബ്രാൻഡ് വ്യത്യാസമില്ലാതെ എല്ലാ അളവുകളും ഏകീകൃതമാക്കും.
പുതിയ സൈസുകൾ ഏകീകരിക്കാനായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി പഠനം തുടങ്ങി കഴിഞ്ഞതായാണ് റിപ്പോർട്ട്. പതിനഞ്ച് വയസിന് മുകളിലുള്ള 25,000ത്തോളം പുരുഷൻമാരിൽ നിന്നും സ്ത്രീകളിൽ നിന്നുമാണ് ശരാശരി അളവുകളെടുക്കുക.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും