Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ നേരെകടവ്-മാക്കേകടവ് പാലം ഞായറാഴ്ച നാടിന് സമർപ്പിക്കും ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ വെച്ചൂരിൽ ഇടിമിന്നലിൽ മരം നെടുകെ പിളർന്നു വീണു, ആളപായമില്ല ◆ വൈക്കത്ത് സോഡാ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ നേരെകടവ്-മാക്കേകടവ് പാലം ഞായറാഴ്ച നാടിന് സമർപ്പിക്കും ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ വെച്ചൂരിൽ ഇടിമിന്നലിൽ മരം നെടുകെ പിളർന്നു വീണു, ആളപായമില്ല ◆ വൈക്കത്ത് സോഡാ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆
|
Loading Weather...
Follow Us:

പ്രതിസന്ധികളെ അതിജീവിച്ച പ്രവാസി മുന്നേറ്റം: എം.കെ മൊയ്തുണ്ണി ബാവയുടെ ജീവിതകഥ പ്രകാശനം ചെയ്തു

പ്രതിസന്ധികളെ അതിജീവിച്ച പ്രവാസി മുന്നേറ്റം: എം.കെ മൊയ്തുണ്ണി ബാവയുടെ ജീവിതകഥ പ്രകാശനം ചെയ്തു

​ദുബായ്: എടപ്പാളിലെ ഒരു സാധാരണ കർഷക കുടുംബത്തിൽ ജനിച്ചു വളർന്ന്, പ്രവാസ ലോകത്തെ പ്രതിസന്ധികളെ അതിജീവിച്ച് 'നെല്ലറ' എന്ന വൻകിട വ്യവസായ സംരംഭം പടുത്തുയർത്തിയ എം.കെ. മൊയ്തുണ്ണി ബാവയുടെ ജീവിതകഥ പറയുന്ന 'പൊടി പൊടിച്ച ജീവിതം' ദുബായിൽ പ്രകാശനം ചെയ്തു. ദുബായ് ദേരയിലെ ഹയാത്ത് റീജൻസി ഗലേറിയയിൽ നടന്ന ചടങ്ങിൽ പ്രശസ്ത സംവിധായകൻ ലാൽജോസാണ് പുസ്തകം പ്രകാശനം ചെയ്തത്.

​മൊയ്തുണ്ണി ബാവയുടെ മകനും ആർ.എഫ് കമ്പൻ ഡയറക്ടറും സി.ഇ.ഒയുമായ എം.കെ ഫസലുറഹ്മാനാണ് ഈ പ്രചോദനാത്മകമായ ജീവിതം പുസ്തകത്താളുകളിലേക്ക് പകർത്തിയത്. മാധ്യമം ബുക്സ് പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ കൃതിക്ക് അവതാരിക എഴുതിയിരിക്കുന്നത് പ്രശസ്ത തിരക്കഥാകൃത്തും പ്രവാസിയുമായ ഇഖ്ബാൽ കുറ്റിപ്പുറമാണ്.

​ഒരുപാട് സ്വപ്നങ്ങളുമായി അറേബ്യൻ മണ്ണിലെത്തിയ ഒരു മനുഷ്യൻ്റെ അതിജീവനത്തിൻ്റെ നേർക്കാഴ്ചയാണ് ഈ പുസ്തകം. കൊടുംചൂടിലെ ഒട്ടകം മേയ്ക്കൽ, ലേബർ ക്യാമ്പുകളിലെ ദുരിതജീവിതം, ദേരയിലെ ഫിഷ് മാർക്കറ്റിലെ കഠിനമായ ചുമട്ടുജോലി, ഒളിവുജീവിതം, ഒടുവിൽ നാഇഫ് ജയിലിലെ തടവറ ജീവിതം എന്നിങ്ങനെ അദ്ദേഹം കടന്നുപോയ തീച്ചൂളകൾ ഇതിൽ വ്യക്തമായി വിവരിക്കുന്നു. അതീഖ് അബ്ദുല്ല അൽ റുഹൂമി എന്ന മനുഷ്യസ്നേഹിയുടെ കാരുണ്യത്തിൽ ജയിൽ മോചിതനായ അദ്ദേഹം പിന്നീട് സ്വന്തം കഠിനാധ്വാനത്തിലൂടെ ജീവിതം തിരിച്ചുപിടിക്കുകയായിരുന്നു. ചെറിയൊരു മില്ലിൽ ഒറ്റയാൾ പട്ടാളമായി ആരംഭിച്ച് 'നെല്ലറ' എന്ന മഹാപ്രസ്ഥാനമായി പടർന്നുപന്തലിച്ച ആ ജീവിതം വരും തലമുറകൾക്ക് വലിയൊരു പാഠവും പ്രചോദനവുമാണ്.

​പ്രകാശന ചടങ്ങിൽ മൊയ്തുണ്ണി ബാവയ്ക്ക് തണലൊരുക്കിയ അതീഖ് അബ്ദുല്ല അൽ റുഹൂമിയുടെ മകൻ മുഹമ്മദ് അതീഖ് അബ്ദുല്ല അൽ റുഹൂമി, അജ്മാനിലെ സ്പോൺസറായിരുന്ന ഹസൻ റമദാൻ സലീം അൽ ബലൂശി എന്നിവർ സന്നിഹിതരായിരുന്നു. ഇതിനുപുറമെ, ആർ.എഫ് കമ്പനി മാനേജിങ് ഡയറക്ടർ ശംസുദ്ദീൻ കരിമ്പനക്കൽ, ഡയറക്ടറും സി.ഇ.ഒയുമായ എം.കെ ഫസലുർഹ്മാൻ, എക്സിക്യുട്ടിവ് ഡയറക്ടർ പി.കെ അബ്ദുല്ല തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും