|
Loading Weather...
Follow Us:
BREAKING

എന്‍.ജി.ഒ. അസോസിയേഷന്‍ പ്രതിഷേധ സംഗമം നടത്തി

എന്‍.ജി.ഒ. അസോസിയേഷന്‍ പ്രതിഷേധ സംഗമം നടത്തി
കേരളാ എന്‍.ജി.ഒ. അസോസിയേഷന്‍ ബ്രാഞ്ച് കമ്മറ്റി നടത്തിയ പ്രതിഷേധ സംഗമം സംസ്ഥാന കമ്മറ്റിയംഗം റോജന്‍ മാത്യു ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: ജീവനക്കാരുടെ ശമ്പളം പരിഷ്‌ക്കരിക്കുന്നതിന് ഉടന്‍ കമ്മീഷനെ നിയമിക്കമെന്നാവിശ്യപ്പെട്ട് കേരളാ എന്‍.ജി.ഒ. അസോസിയേഷന്‍ വൈക്കം ബ്രാഞ്ച് കമ്മീഷന്റെ നേതൃത്വത്തില്‍ താലൂക്ക് ഓഫീസ് ഗ്രൗണ്ടില്‍ പ്രതിഷേധ സംഗമം നടത്തി. അസോസിയേഷന്‍ സംസ്ഥാന കമ്മറ്റിയംഗം റോജന്‍ മാത്യു സംഗമം ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് വൈസ് പ്രസിഡന്റ് കെ.കെ. രാജേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സജിനി ടി. മാത്യു, ട്രഷറര്‍ എന്‍.എച്ച്. ഹാരിഷ്, വി.ആര്‍. ബിനോയ്, ഇ.പി. ദിലീപ്, യദു പി. അശോക്, റഷീദ, ശ്രീജ, രഞ്ജിത്, ഹരിനാരായണന്‍ എന്നിവര്‍ പ്രസംഗിച്ചു. ലീവ് സറണ്ടര്‍, മെഡിസെപ്പിലെ വിഹിതം കുറയ്ക്കല്‍, കുടിശ്ശികയായ ഡി.എ. അനുവദിക്കുക തുടങ്ങിയ ആവിശ്യങ്ങള്‍ ഉന്നയിച്ച് കാസര്‍ഗോഡ് നിന്നും സംസ്ഥാന പ്രസിഡന്റ് എ.എം. ജാഫര്‍ഖാന്‍ നയിക്കുന്ന നവജീവനയാത്ര വിജയിപ്പിക്കുവാന്‍ യോഗം തിരുമാനിച്ചു.