നെടുമ്പാശ്ശേരിയിൽ വാഹനാപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം
എറണാകുളം: മിനി കൂപ്പർ ഇടിച്ചാണ് അപകടം ഉണ്ടായത്. സ്കൂട്ടർ യാത്രികരായ രണ്ട് യുവതികളും ഒരു യുവാവും ആണ് മരിച്ചത്. വയനാട് സ്വദേശിനി ദേവിക (21), പാലക്കാട് സ്വദേശിനി ഗോപിക(22), സൗത്ത് കർണാടക സ്വദേശി ഇജാസ് (21) എന്നിവരാണ് മരിച്ചത്.

പുലർച്ചെ 2 മണിയോടെ ആയിരുന്നു അപകടം. സംഭവത്തെ തുടർന്ന് രക്ഷപ്പെടാൻ ശ്രമിച്ച ഡ്രൈവറെ നാട്ടുകാർ പിടികൂടി. ഡ്രൈവർ സുഹൈൽ സജീവ് ആണ് പിടിയിൽ ആയത്. ഇയാൾ ലഹരി ഉപയോഗിച്ചിരുന്നതായി സംശയമുണ്ട്. അപകടത്തിൽപ്പെട്ട മിനി കൂപ്പർ നെടുമ്പാശേരി പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.
Comments ()