Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ നേരെകടവ്-മാക്കേകടവ് പാലം ഞായറാഴ്ച നാടിന് സമർപ്പിക്കും ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ വെച്ചൂരിൽ ഇടിമിന്നലിൽ മരം നെടുകെ പിളർന്നു വീണു, ആളപായമില്ല ◆ വൈക്കത്ത് സോഡാ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ നേരെകടവ്-മാക്കേകടവ് പാലം ഞായറാഴ്ച നാടിന് സമർപ്പിക്കും ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ വെച്ചൂരിൽ ഇടിമിന്നലിൽ മരം നെടുകെ പിളർന്നു വീണു, ആളപായമില്ല ◆ വൈക്കത്ത് സോഡാ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆
|
Loading Weather...
Follow Us:

സ്ത്രീകളുടെ മൊബൈൽ കള്ളൻ പിടിയിൽ

സ്ത്രീകളുടെ മൊബൈൽ കള്ളൻ പിടിയിൽ

എറണാകുളം: സ്ത്രീകളുടെ മാത്രം മൊബൈൽ ഫോൺ മോഷ്ട്‌ടിക്കുന്ന കള്ളൻ അങ്ങനെ കുടുങ്ങിയെ... മലയാറ്റൂർ സ്വദേശി ജിജോ ബാബുവാണ് പെട്ടത്.
മോഷണം തുടങ്ങിയിട്ട് കാലങ്ങളായി കേട്ടോ. 2012 ൽ ഒന്ന്പിടിവീണതാണ്. എന്നിട്ടും മോഷണം നിർത്തിയില്ല. യാത്രാസമയങ്ങളിൽ സ്ത്രീകൾ കൂടുതലായും മൈാബൈൽ ഫോൺ ബാഗിൽ സൂക്ഷിക്കുന്നതാണ് ജിജോ സ്ത്രീകളെ ഉന്നം വയ്ക്കാൻ കാരണം.അങ്ങനെ ... അങ്ങനെ മോഷ്ടിച്ചതാണ് 100 ലധികം ഫോണുകൾ. കൊച്ചി നഗര ഹൃദയത്തിൽ കൃത്രിമമായി തിരക്കുണ്ടാക്കിയും ജിജോയുടെ മോഷണ പരിപാടി നടന്നു... ഫോൺ മോഷണം പതിവായതോടെ ജിജോക്കായി പൊലീസ് ഒരു വലയങ് വിരിച്ചു... ചൊവ്വാഴ്‌ച വൈകിട്ട് ഹിൽപാലസ് പൊലീസ് സ്റ്റേഷനിലേക്ക് ഒരു മോഷണ പരാതി വന്നേ ... ബാഗിലിട്ട ഫോൺ കാണുന്നില്ലെന്ന പരാതിയുമായാണ് ഒരു സ്ത്രീയെത്തിയത്. കള്ളനെ തപ്പി കിഴക്കേകോട്ട ബസ് സ്‌റ്റാൻഡിൽ വന്ന പൊലീസ് സംഘം കാണുന്നത് അടുത്ത മോഷണത്തിന് തയ്യാറെടുക്കുന്ന നമ്മുടെ കക്ഷി ജിജോയെയാണ്. മറ്റൊരു അന്വേഷണം നടക്കുന്നതിനിടെ ഇയാളുടെ ചിത്രങ്ങൾ പൊലീസിന്റെ ക്യാമറയിൽ പതിഞ്ഞതാണെ... അതോടെ കള്ളനെ കൈയ്യോടെ പൊക്കി.വിശദമായി ചോദ്യം ചെയ്‌തപ്പോഴാണ് 100 മൊബൈൽ ഫോൺ മോഷണത്തിന്റെ കഥയും സ്ത്രീകളുടെ ബാഗ് തിരഞ്ഞെടുക്കുന്നതിന്റെ കാരണവും ജിജോ പൊലീസിനോട് വെളിപ്പെടുത്തിയത്. മോഷ്ടിക്കുന്ന മൊബൈൽ ഫോണുകൾ കളമശേരിയിലുള്ള ഇതര സംസസ്ഥാന തൊഴിലാളി മുഖേന യായിരുന്നു ഇയാളുടെ കച്ചവടം. ഇയാളെ പൊക്കാനുംപൊലീസ് പണി തുടങ്ങിയിട്ടുണ്ട്. മോഷ്ടിക്കപ്പെട്ട ഫോണുകൾ ശാസ്ത്രീയമായി വീണ്ടെടുക്കാനുള്ള ശ്രമവും പോലീസ് തുടങ്ങി. ഹൈക്കോർട്ട് ജംഗ്ഷൻ, എം.ജി റോഡ്, വൈറ്റില തുടങ്ങി കൊച്ചിയിലെ തിരക്കേറിയ സ്‌ഥലങ്ങളായിരുന്നു ജിജോയുടെ ഈ രീതിയിലുള്ള മോഷണ ലോക്കേഷനുകൾ.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും