Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ നേരെകടവ്-മാക്കേകടവ് പാലം ഞായറാഴ്ച നാടിന് സമർപ്പിക്കും ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ വെച്ചൂരിൽ ഇടിമിന്നലിൽ മരം നെടുകെ പിളർന്നു വീണു, ആളപായമില്ല ◆ വൈക്കത്ത് സോഡാ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ നേരെകടവ്-മാക്കേകടവ് പാലം ഞായറാഴ്ച നാടിന് സമർപ്പിക്കും ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ വെച്ചൂരിൽ ഇടിമിന്നലിൽ മരം നെടുകെ പിളർന്നു വീണു, ആളപായമില്ല ◆ വൈക്കത്ത് സോഡാ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆
|
Loading Weather...
Follow Us:

ഇൻക്ലൂസിസ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു

ഇൻക്ലൂസിസ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു
ഇൻക്ലൂസിസ് ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സർട്ടിഫിക്കറ്റ് വിതരണ സമ്മേളനം മന്ത്രി റോജി എം ജോൺ ഉദ്ഘാടനം ചെയ്യുന്നു. ഫാ.ജിനോ ഭരണികുളങ്ങര, ദിവ്യ രാജേഷ്, ധന്യ രവി, ഉമ തോമസ് എം.എൽ.എ, ജോർജ് കുര്യൻ, റോബിൻ ടോമി, ഫാ. ആൻ്റണി പുതിയാപറമ്പിൽ, ആൻ്റണി പൈനുതറ എന്നിവർ സമീപം

പൊന്നുരുന്നി: ഓരോരുത്തരിലും നിക്ഷിപ്തമായിട്ടുള്ള കഴിവുകൾ കണ്ടെത്തി വളർത്തിയെടുക്കാനുള്ള അവസരം ലഭിക്കുമ്പോഴാണ് ഭിന്ന ശേഷിക്കാരായ സഹോദരങ്ങൾ ഉൾപ്പെടെയുള്ളവർക്ക് ജീവിത വിജയം നേടാനാകുന്നതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ അഭിപ്രായപ്പെട്ടു.

എറണാകുളം-അങ്കമാലി അതിരൂപതാ സാമൂഹൃപ്രവർത്തനവിഭാഗമായ സഹൃദയയുടെ നേതൃത്വത്തിലുള്ള ഇൻക്ലൂസിസ് ഓർഗ് ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ ന്യൂറോ ഡൈവർജൻ്റ് ആയ വ്യക്തികൾക്ക് ഐ.ടി. പരിശീലനം നൽകി വിവിധ തൊഴിൽ സ്ഥാപനങ്ങളിൽ ജോലി ഉറപ്പാക്കുന്നതിനായി 8 ജില്ലകളിലെ 10 കേന്ദ്രങ്ങളിൽ സംഘടിപ്പിച്ച 10 മാസം നീണ്ട പരിശീലനത്തിന് സമാപനം കുറിച്ചുകൊണ്ടുള്ള കോൺവൊക്കേഷൻ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഞ്ചാമതു ബാച്ചിൽ പരിശീലനം വിജയകരമായി പൂർത്തിയാക്കിയ 58 പേർക്ക് അദ്ദേഹം സർട്ടിഫിക്കറ്റുകൾ നൽകി.

പൊന്നുരുന്നി സഹൃദയ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ഉമ തോമസ് എം.എൽ.എ അദ്ധ്യക്ഷയായിരുന്നു. ഭിന്നശേഷിക്കാരോട് ഒപ്പം നടക്കാനും അവരെ ഒപ്പം നടത്താനും സമൂഹത്തെ ബോധവത് കരിക്കാൻ സഹൃദയ നടത്തുന്ന ശ്രമങ്ങൾ പ്രശംസനീയമാണെന്ന് അവർ പറഞ്ഞു. ഇൻക്ലൂസിസ് ചീഫ് ഡിജിറ്റൽ അഡ്‌വൈസർ റോബിൻ ടോമി മുഖ്യപ്രഭാഷണം നടത്തി. സഹൃദയ ഡയറക്ടർ ഫാ. ആൻ്റണി പുതിയാ പറമ്പിൽ, ജോയിൻ്റ് ഡയറക്ടർ ഫാ. ജിനോ ഭരണികുളങ്ങര, കൊച്ചി നഗരസഭാ കൗൺസിലർ ദിവ്യ രാജേഷ്, സെല്ലിസ് എച്ച്.ആർ ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടർ ജോർജ് കുര്യൻ, ഡിസെബിലിറ്റി പ്രൊഫഷണൽ ധന്യ രവി എന്നിവർ സംസാരിച്ചു.

കഴിഞ്ഞ 5 വർഷത്തിനുള്ളിൽ ഈ പദ്ധതിവഴി നൽകിയ പരിശീലനത്തിലൂടെ ന്യൂറോ ഡൈവർജൻ്റ് ആയ 90 പേർക്ക് വിവിധ സ്ഥാപനങ്ങളിൽ ജോലി ഉറപ്പാക്കാൻ കഴിഞ്ഞെന്ന് സഹൃദയ ഡയറക്ടർ ഫാ. ആൻ്റണി പുതിയാപറമ്പിൽ അറിയിച്ചു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും