Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ നേരെകടവ്-മാക്കേകടവ് പാലം ഞായറാഴ്ച നാടിന് സമർപ്പിക്കും ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ വെച്ചൂരിൽ ഇടിമിന്നലിൽ മരം നെടുകെ പിളർന്നു വീണു, ആളപായമില്ല ◆ വൈക്കത്ത് സോഡാ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ നേരെകടവ്-മാക്കേകടവ് പാലം ഞായറാഴ്ച നാടിന് സമർപ്പിക്കും ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ വെച്ചൂരിൽ ഇടിമിന്നലിൽ മരം നെടുകെ പിളർന്നു വീണു, ആളപായമില്ല ◆ വൈക്കത്ത് സോഡാ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆
|
Loading Weather...
Follow Us:

ദക്ഷിണാഫ്രിക്കയെ എതിരില്ലാത്ത രണ്ട് ​ഗോളിന് തോൽപ്പിച്ച് ആതിഥേയരായ മെക്സിക്കോ

ദക്ഷിണാഫ്രിക്കയെ എതിരില്ലാത്ത രണ്ട് ​ഗോളിന് തോൽപ്പിച്ച് ആതിഥേയരായ മെക്സിക്കോ

മെക്സിക്കോ സിറ്റി: ഫുട്ബോൾ ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിൽ ആതിഥേയർക്ക് തകർപ്പൻ ജയം. ദക്ഷിണാഫ്രിക്കയെ എതിരില്ലാത്ത രണ്ട് ഗോളിന് തോൽപ്പിച്ച് മെക്സിക്കോ. ഉദ്ഘാടന മത്സരത്തിൽ ചുവപ്പ് കാർഡ് കണ്ട് പുറത്തായത് മൂന്ന് താരങ്ങൾ. ആസ്റ്റക്ക സ്റ്റേഡിയത്തിൽ വെച്ചായിരുന്നു മത്സരം. ദക്ഷിണാഫ്രിക്കൻ താരങ്ങളായ യായ സിത്തോളെയും തെംബ സാനെയും മെക്‌സിക്കോ താരം സെസാർ മൊണ്ടെസും റെഡ് കാർഡ് കണ്ടു.

ജൂലിയൻ ക്വിനോനെസും റൗൾ ഹിമെനെസുമാണ് മെക്‌സിക്കോയ്ക്കായി സ്‌കോർ ചെയ്തത്. മത്സരം തുടങ്ങിയതു മുതൽ ആക്രമിച്ച് കളിച്ച മെക്സിക്കോ ഒമ്പതാം മിനിറ്റിൽ തന്നെ ദക്ഷിണാഫ്രിക്കൻ ​ഗോൾ മുഖം വിറപ്പിച്ചു. 2026 ഫിഫ ലോകകപ്പിലെ ആ​ദ്യ ​ഗോൾ ജൂലിയൻ ക്വിനോനെസിന്. തുടരെ തുടരെയുള്ള മെക്സിക്കൻ ആക്രമണത്തിൽ ദക്ഷിണാഫ്രിക്കൻ ​പ്രതിരോധം വിയർത്തു. രണ്ടാം പകുതിയിലും മെക്സിക്കൻ ആക്രമണത്തിന്റെ തുടർച്ചയാണ് ഉണ്ടായത്.

67-ാം മിനിറ്റിലാണ് ഹിമെനെസിലൂടെ മെക്‌സിക്കോയുടെ രണ്ടാം ഗോളെത്തിയത്. രണ്ട് ​ഗോൾ എതിരാളികൾ നേടിയതോടെ ദക്ഷിണാഫ്രിക്കൻ കരുത്ത് ഇല്ലാതായി തുടങ്ങിയിരുന്നു. ഇന്ന് രണ്ട് മത്സരങ്ങൾ. ദക്ഷിണ കൊറിയ, ചെക്ക് റിപ്പബ്ലിക്കിനെ നേരിടും. കാനഡ – ബോസ്നിയയെ നേരിടും.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും