Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
തണ്ണീർമുക്കം ബണ്ട് റോഡ് പുനരുദ്ധാരണത്തിന് 1.40 കോടി രൂപ അനുവദിച്ചു: മന്ത്രി മോൻസ് ജോസഫ് സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്ക് സെപ്റ്റംബർ 28ന് ഉപതിരഞ്ഞെടുപ്പ് മുല്ലപ്പെരിയാർ സുരക്ഷാ പരിശോധന: റിപ്പോർട്ടിനായി കാത്തിരിക്കുന്നുവെന്ന് മന്ത്രി മോൻസ് ജോസഫ് വാണിജ്യ സിലിണ്ടറുകളുടെ വില കൂട്ടി വൈക്കം-വെച്ചൂർ റോഡ് മൂന്നാം റീച്ച് സ്ഥലമേറ്റെടുപ്പ്: ഹിയറിംഗ് നാളെ മുതൽ; ഹാജരാക്കേണ്ട രേഖകളുടെ വിവരങ്ങൾ തണ്ണീർമുക്കം ബണ്ട് റോഡ് പുനരുദ്ധാരണത്തിന് 1.40 കോടി രൂപ അനുവദിച്ചു: മന്ത്രി മോൻസ് ജോസഫ് സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്ക് സെപ്റ്റംബർ 28ന് ഉപതിരഞ്ഞെടുപ്പ് മുല്ലപ്പെരിയാർ സുരക്ഷാ പരിശോധന: റിപ്പോർട്ടിനായി കാത്തിരിക്കുന്നുവെന്ന് മന്ത്രി മോൻസ് ജോസഫ് വാണിജ്യ സിലിണ്ടറുകളുടെ വില കൂട്ടി വൈക്കം-വെച്ചൂർ റോഡ് മൂന്നാം റീച്ച് സ്ഥലമേറ്റെടുപ്പ്: ഹിയറിംഗ് നാളെ മുതൽ; ഹാജരാക്കേണ്ട രേഖകളുടെ വിവരങ്ങൾ
|
Loading Weather...
Follow Us:

കണ്ടച്ചാലില്‍ ശ്രീഭദ്രകാളി ക്ഷേത്രത്തില്‍ ഹോമമന്ത്ര മഹായജ്ഞം

കണ്ടച്ചാലില്‍ ശ്രീഭദ്രകാളി ക്ഷേത്രത്തില്‍ ഹോമമന്ത്ര മഹായജ്ഞം
ഉദയനാപുരം കണ്ടച്ചാലില്‍ ശ്രീഭദ്രകാളി ക്ഷേത്രത്തില്‍ നടത്തിയ ഹോമമന്ത്ര മഹായജ്ഞത്തിന്റേയും പ്രതിഷ്ഠാവാര്‍ഷികത്തിന്റേയും ദീപപ്രകാശനം മൂഴിക്കരോട്ട് മാനേജിഭ് ഡയറക്ടര്‍ പ്രകാശന്‍ നിര്‍വഹിക്കുന്നു

വൈക്കം: ഉദയനാപുരം ഈസ്റ്റ് 6109 എസ്.എന്‍.ഡി.പി ശാഖായോഗത്തിന്റെ കീഴിലുള്ള കണ്ടച്ചാലില്‍ ശ്രീഭദ്രകാളി ക്ഷേത്രത്തില്‍ ഹോമമന്ത്ര മഹായജ്ഞവും പ്രതിഷ്ഠാവാര്‍ഷികവും കലശോത്സവവും ഞായറാഴ്ച്ച വിവിധ ചടങ്ങുകളോടെ നടന്നു.ംഹോമമന്ത്ര മഹായജ്ഞത്തിന്റെ ദീപ പ്രകാശനം മൂഴിക്കരോട്ട് ജ്വല്ലറി മാനേജിങ് ഡയറക്ടര്‍ പ്രകാശന്‍ നിര്‍വഹിച്ചു. ഹോമമന്ത്ര മഹായജ്ഞത്തിന് ശിവഗിരിമഠം പ്രബോധ തീര്‍ത്ഥ സ്വാമികള്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു. വൃതശുദ്ധുയോടെത്തിയ നിരവധി ഭക്തര്‍ ഹോമമന്ത്ര ജപത്തില്‍ അര്‍ച്ചന നടത്തി. പ്രബോധ തീര്‍ത്ഥ സ്വാമികള്‍ ആത്മീയ പ്രഭാഷണം നടത്തി. ക്ഷേത്രം പ്രസിഡന്റ് മധു വിരുത്തിയില്‍, സെക്രട്ടറി രാജി ഉദയന്‍, ഭാസ്‌കരന്‍ കളരിക്കല്‍, പി.ആര്‍.പ്രസാദ്, ഷാജി മരുത്താംതറ, ബാനു പ്രിയന്‍, ബിനീഷ് കിഴക്കേത്തറ, എന്നിവര്‍ നേതൃത്ത്വം നല്‍കി.
ഇന്ന് രാവിലെ 9:30ന് നടക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനേപകരണങ്ങളും സ്‌കോളര്‍ഷിപ്പവിതരണവും എസ്.എന്‍.ഡി.പി യൂണിയന്‍ പ്രസിഡന്റ് പി.വി. ബിനേഷ് ഉദ്ഘാടനം ചെയ്യും. 12.30ന് പ്രസാദഊട്ട്, വൈകിട്ട് 6ന് താലപ്പൊലി, തുടര്‍ന്ന് കൈകൊട്ടിക്കളിയും, അത്താഴകഞ്ഞിവിതരണവും നടക്കും.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും