Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ നേരെകടവ്-മാക്കേകടവ് പാലം ഞായറാഴ്ച നാടിന് സമർപ്പിക്കും ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ വെച്ചൂരിൽ ഇടിമിന്നലിൽ മരം നെടുകെ പിളർന്നു വീണു, ആളപായമില്ല ◆ വൈക്കത്ത് സോഡാ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ നേരെകടവ്-മാക്കേകടവ് പാലം ഞായറാഴ്ച നാടിന് സമർപ്പിക്കും ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ വെച്ചൂരിൽ ഇടിമിന്നലിൽ മരം നെടുകെ പിളർന്നു വീണു, ആളപായമില്ല ◆ വൈക്കത്ത് സോഡാ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆
|
Loading Weather...
Follow Us:

ഇന്ത്യൻ പ്രീമിയർ ലീഗിന് ഇന്ന് കൊടിയേറും

ഇന്ത്യൻ പ്രീമിയർ ലീഗിന് ഇന്ന് കൊടിയേറും

ബാംഗ്ലൂർ: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 19-ാം പതിപ്പിന് ഇന്ന് വൈകുന്നേരം ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ കൊടിയേറും. നിലവിലെ ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ഹോം ഗ്രൗണ്ടില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ നേരിടുന്നതോടെ 2026 സീസണിലെ പോരാട്ടങ്ങള്‍ക്ക് തുടക്കമാകും. കഴിഞ്ഞ തവണ കിരീടം ചൂടി ചരിത്രമെഴുതിയ വിരാട് കോലിയും സംഘവും അതേ ആത്മവിശ്വാസത്തില്‍ സ്വന്തം ആരാധകർക്ക് മുന്നില്‍ ഇറങ്ങുമ്പോള്‍, കരുത്തരായ താരനിരയുമായി കിരീടം മാത്രം ലക്ഷ്യമിട്ടാണ് ഹൈദരാബാദിന്റെ വരവ്. അടുത്ത രണ്ട് മാസക്കാലം ഇന്ത്യയുടെ വിവിധ നഗരങ്ങളെ ആവേശക്കടലാക്കി മാറ്റുന്ന മത്സരങ്ങള്‍ക്കാണ് രാജ്യം സാക്ഷ്യം വഹിക്കാൻ പോകുന്നത്.

റോയല്‍ ചലഞ്ചേഴ്സ് - സണ്‍റൈസേഴ്സ് സാധ്യത ടീം

റോയല്‍ ചലഞ്ചേഴ്സ്: ഫില്‍ സാള്‍ട്ട്, വിരാട് കോലി, ദേവദത്ത് പടിക്കല, രജത് പതിദാർ, ജിതേഷ് ശർമ, ടിം ഡേവിഡ്, ക്രുനാല്‍ പാണ്ഡ്യ, റൊമാരിയോ ഷെപ്പേർഡ്, ഭുവനേശ്വർ കുമാർ, സുയാഷ് ശർമ, ജേക്കബ് ഡഫി.

സണ്‍റൈസേഴ്സ് ഹൈദരബാദ്: ട്രാവിസ് ഹെഡ്, അഭിഷേക് ശർമ്മ, ഇഷാൻ കിഷൻ, ഹെൻറിച്ച്‌ ക്ലാസൻ, അനികേത് വർമ, നിതീഷ് കുമാർ റെഡ്ഡി, ലിയാം ലിവിംഗ്സ്റ്റണ്‍, ഹർഷിത് പട്ടേല്‍, ജയ്ദേവ് ഉനദ്കട്ട്, ബ്രൈഡണ്‍ കാർസെ, ശിവം മാവി.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും