Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ നേരെകടവ്-മാക്കേകടവ് പാലം ഞായറാഴ്ച നാടിന് സമർപ്പിക്കും ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ വെച്ചൂരിൽ ഇടിമിന്നലിൽ മരം നെടുകെ പിളർന്നു വീണു, ആളപായമില്ല ◆ വൈക്കത്ത് സോഡാ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ നേരെകടവ്-മാക്കേകടവ് പാലം ഞായറാഴ്ച നാടിന് സമർപ്പിക്കും ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ വെച്ചൂരിൽ ഇടിമിന്നലിൽ മരം നെടുകെ പിളർന്നു വീണു, ആളപായമില്ല ◆ വൈക്കത്ത് സോഡാ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆
|
Loading Weather...
Follow Us:

സൈബീരിയയിൽ പ്ലേഗ് ബാധയെന്ന് സംശയം: ഗവേഷകയുടെ മരണത്തെ തുടർന്ന് ഇരുന്നൂറിലധികം പേർ നിരീക്ഷണത്തിൽ

സൈബീരിയയിൽ പ്ലേഗ് ബാധയെന്ന് സംശയം: ഗവേഷകയുടെ മരണത്തെ തുടർന്ന് ഇരുന്നൂറിലധികം പേർ നിരീക്ഷണത്തിൽ

സൈബീരിയ: സൈബീരിയയിലെ പ്ലേഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകയായ ദാരിയ ഷിപിലോവ (28) ന്യൂമോണിയ ബാധിച്ചു മരിച്ചതിനെ തുടർന്ന്, അധികൃതർ ഇരുനൂറോളം പേരെ നിരീക്ഷണത്തിലാക്കി. മംഗോളിയൻ അതിർത്തിയോട് ചേർന്നുള്ള ബൂറിയാതിയിൽ ഫീൽഡ് പര്യവേക്ഷണത്തിനിടയാണ് ഇവർക്ക് രോഗബാധയുണ്ടായത്. തുടർന്ന് സെപ്റ്റംബർ 29ന് കടുത്ത ന്യൂമോണിയയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഇവർ, വെന്റിലേറ്ററിലായിരിക്കെ രണ്ടു ദിവസത്തിനുശേഷം മരിക്കുകയായിരുന്നു. ബാക്ടീരിയ അടങ്ങിയ ടെസ്റ്റ് ട്യൂബ് അബദ്ധത്തിൽ പൊട്ടിപ്പോയതായി മെഡിക്കൽ ജീവനക്കാരോട് ദാരിയ പറഞ്ഞിരുന്നതായി ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്തിരുന്നു.

പ്ലേഗ് ബാധയുണ്ടായെന്ന സംശയത്തെ തുടർന്നാണ് ഈ കർശന നിരീക്ഷണ നടപടികൾ. എന്നാൽ പ്ലേഗ് ബാധ അധികൃതർ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഗവേഷകയുമായി സമ്പർക്കത്തിൽ വന്നിരിക്കാൻ സാധ്യതയുള്ളവരെ കണ്ടെത്താൻ അധികൃതർ ഊർജിതമായ നടപടികളാണ് സ്വീകരിക്കുന്നത്. ദാരിയയെ ചികിത്സിച്ച ഷെലൈബോവ് ആശുപത്രിയിൽ ഏകദേശം 200 ആളുകളെ ക്വാറന്റൈനിലാക്കിയതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തു. പ്രദേശത്തെ മൂന്ന് ആശുപത്രികളിൽ ക്വാറന്റൈൻ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും, രോഗവ്യാപനത്തിന്റെ തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്.
സമ്പർക്കപ്പട്ടികയിലുള്ള എല്ലാവരും വൈദ്യനിരീക്ഷണത്തിലാണെന്നും ആർക്കും രോഗലക്ഷണങ്ങളില്ലെന്നും ഇർകുത്സ്ക് ഗവർണർ ഇഗോർ കോബ്‌സൈവ് അറിയിച്ചു. ഇവർ പരിശോധനാ ഫലങ്ങൾ നെഗറ്റീവ് ആണെന്നും, ലബോറട്ടറിക്ക് സമീപമുള്ള അലുമിനിയം പ്ലാന്റിലെ ജീവനക്കാരോട് മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ പ്രതിരോധ നടപടികൾക്ക് മേൽനോട്ടം വഹിക്കാൻ റഷ്യയിലെ ചീഫ് സ്റ്റേറ്റ് സാനിട്ടറി ഡോക്ടർ അണ്ണ പോപോവ മോസ്കോയിൽ നിന്നും സൈബീരിയയിൽ എത്തിയിട്ടുണ്ട്.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും