ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖൊമനേയി കൊല്ലപ്പെട്ടു
ടെഹ്റാൻ: ഖൊമനിയുടെ മരണം സ്ഥിരീകരിച്ച് ഇറാൻ. കനത്ത തിരിച്ചടി നൽകുമെന്ന് ഇറാൻ. ഖൊമനോയിയുടെ മരണം ഇറാനിൽ 7 ദിവസത്തെ അവധി. ഒരു മാസത്തെ ദുഃഖാചരണം.
ഇസ്രയേലുമായി ചേർന്ന് നടത്തിയ സംയുക്ത ഓപ്പറേഷനില്‍ അത്യാധുനിക ട്രാക്കിങ് സംവിധാനങ്ങളിലൂടെ ഖമനേയിയെ വധിച്ചെന്നാണ് ട്രംപ് കുറിച്ചിരിക്കുന്നത്. ഖമേനിയയുടെ ഔദ്യോഗിക വസതിലേക്ക് വ്യോമാക്രമണം നടത്തുകയും വസതി തകർക്കുകയും ചെയ്തിരുന്നു. ഓഫീസിൽ വെച്ചായിരുന്നു ഇസ്രായേൽ അമേരിക്ക ആക്രമണത്തിൽ ഖൊമനായി കൊല്ലപ്പെട്ടത്. ഖൊമ നയിയുടെ മകൻ, മകൾ, മരുമക്കൾ പേരകുട്ടികൾ എന്നിവരടക്കം കുടുംബാംഗങ്ങളും കൊല്ലപ്പെട്ടു.
യുഎസ് - ഇസ്രായേൽ ഇന്റലിജൻസിനെ മറികടക്കാൻ ഖമനയിക്ക് കഴിഞ്ഞില്ലന്നും ഖമനയിയെ കൂടാതെ ഇറാനിലെ സുപ്രധാന നേതാക്കളെയും വധിച്ചെന്നും ട്രംപ് അവകാശപ്പെട്ടു. സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലാണ് ഖമനയി കൊല്ലപ്പെട്ടെന്ന് ട്രംപ് കുറിച്ചത്. എന്നാൽ ട്രംപിന്റെ അവകാശവാദത്തിനു പിന്നാലെ ആയത്തുല്ല അലി ഖമനയിയുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ പോസ്‌റ്റ് പ്രത്യക്ഷപ്പെട്ടു.
ചരിത്രത്തിലെ ഏറ്റവും ക്രൂരരായ വ്യക്തികളിൽ ഒരാളായ ഖമനയി കൊല്ലപ്പെട്ടു. ഇത് ഇറാനിലെ ജനങ്ങൾക്ക് മാത്രമല്ല, ഖമനയിയും രക്തദാഹികളായ ഗുണ്ടാസംഘവും കൊലപ്പെടുത്തുകയോ അംഗഭംഗം വരുത്തുകയോ ചെയ്ത എല്ലാ മഹത്തായ അമേരിക്കൻ ജനതയ്ക്കും ലോകമെമ്പാടുമുള്ള മറ്റു രാജ്യങ്ങളിലെ ജനങ്ങൾക്കും ലഭിച്ച നീതിയാണ്. ഞങ്ങളുടെ ഇന്റലിജൻസിനെയും അത്യന്താധുനിക ട്രാക്കിങ് സംവിധാനങ്ങളെയും മറികടക്കാൻ ഖമനയിക്ക് കഴിഞ്ഞില്ല. ഇസ്രായേലുമായി ചേർന്ന് പ്രവർത്തിച്ചതിനാൽ ഖമനയിക്കും ഒപ്പമുള്ളവർക്കും ഒന്നും ചെയ്യാൻ കഴിഞ്ഞതുമില്ല. എന്നാണ് ട്രംപ് എക്സിൽ കുറിച്ചത്. ഖമനേയി കൊല്ലപ്പെട്ടതിന് നിരവധി സൂചനകളുണ്ടെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും പ്രതികരിച്ചിരുന്നു
ശനിയാഴ്ച പുലർച്ചെ നടന്ന ആക്രമണത്തിൽ ഖമനേയിയുടെ ഔദ്യോഗിക വസതിയും ഓഫീസും ഉൾപ്പെടുന്ന സമുച്ചയത്തിന് നേരെ 30 ബോംബുകൾ പ്രയോഗിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സമുച്ചയത്തിന് കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചതിന്റെറെ സാറ്റലൈറ്റ് ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഖമേനി ഒരു ഭൂഗർഭബങ്കറിലായിരുന്നുവെന്നും എന്നാൽ ആക്രമണത്തെ അതിജീവിക്കാൻ കഴിഞ്ഞിട്ടുണ്ടാകില്ലെന്നുമാണ് ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ആക്രമണത്തിന് പിന്നാലെ ഗൾഫ് മേഖലയിലാകെ സംഘർഷം പടർന്നു. ഇസ്രായേലിന് പുറമെ ഖത്തർ, ബഹ്റൈൻ, സൗദി അറേബ്യ, യുഎഇ തുടങ്ങിയ രാജ്യങ്ങൾക്ക് നേരെയും ഇറാൻ പ്രത്യാക്രമണം നടത്തിയതോടെ മേഖല വലിയൊരു യുദ്ധത്തിൻ്റെ വക്കിലാണ്. 1989-സുഹുള്ള ഖൊമേനിയുടെ മരണശേഷമാണ് അലി ഖമനേയി അധികാരമേറ്റത്. കഴിഞ്ഞ 36 വർഷമായി ഇറാനിലെ അവസാന വാക്ക് ഖമനേയിയുടേതായിരുന്നു.