Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
|
Loading Weather...
Follow Us:

കാലാക്കൽ ക്ഷേത്രത്തിൽ ഉത്സവം; പ്രസാദ ഊട്ടിന് വിഭവങ്ങൾ സമർപ്പിച്ചു

കാലാക്കൽ ക്ഷേത്രത്തിൽ ഉത്സവം; പ്രസാദ ഊട്ടിന് വിഭവങ്ങൾ സമർപ്പിച്ചു
കാലക്കൽ ക്ഷേത്രത്തിൽ പത്താമുദയ മഹോത്സവത്തിന്റെ ഭാഗമായി പ്രസാദ ഊട്ടിന്റെ വിഭവങ്ങൾ ഭാരവാഹികളായ വൈക്കം ഷാജിയും, കെ.പി. ഹരിയും ക്ഷേത്രനടയിൽ സമർപ്പിക്കുന്നു

വൈക്കം: വൈക്കം ക്ഷേത്രത്തിന്റെ ഭാഗമായ കാലാക്കൽ ക്ഷേത്രത്തിലെ പത്താമുദയ മഹോത്സവം ചൊവ്വാഴ്ച്ച രാവിലെ കലശാഭിഷേക ചടങ്ങുകളോടെ തുടങ്ങി. വൈകിട്ട് 7ന് രചടങ്ങായ കൊടിമരം വരവ് നടന്നു. 22ന് രാവിലെ കരിനാഗയക്ഷി അമ്മയ്ക്ക് നൂറും പാലും, 10ന് കലശാഭിഷേകം തുടർന്ന് സർപ്പംപാട്ട്, കൂട്ടക്കളം, 12:30ന് പ്രസാദ ഊട്ട്, വൈകിട്ട് 5:30ന് തിരുവാതിര, 7ന് ഭക്തിഗാനസുത തത്വമസി ഭജൻസ്, എന്നിവ നടക്കും. 23ന് രാവിലെ 10ന് കലശാഭിഷേകം, 12:30ന് പ്രസാദ ഊട്ട്, വൈകിട്ട് 5ന് ദേവിസ്തുതി, 7ന് ഭജൻസ് നടക്കും. 24ന് രാവിലെ 10ന് കലശാഭിഷേകം, 12:30ന് പ്രസാദ ഊട്ട്, വൈകിട്ട്  5ന് തിരുവാതിര, 6ന് വിളക്ക്, 6:30 മുതൽ വില്ലടിച്ചാൻപാട്ട്, 7:30ന് ഗന്ധർവൻപാട്ട്. 25ന് രാവിലെ കലശാഭിഷേകം, 12:30ന് പ്രസാദ ഊട്ട്, വൈകിട്ട് 5:30ന് ഭജൻസ്, 6:30ന് നാദസ്വരകച്ചേരി, തിരുവാതിര,  7:30ന് തടിവരവ്, രാത്രി 11:30ന് വലിയ കാണിക്ക.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും