യു.പി.ഐ ഫീസ് ഈടാക്കൽ: കേരളത്തിലെ സൂപ്പർമാർക്കറ്റുകളിൽ 15-ാം തീയതി യു.പി.ഐ ഇടപാടുകൾ ഉണ്ടായിരിക്കില്ല
കോട്ടയം: യു.പി.ഐ ഇടപാടുകൾ വ്യാപാരികളിൽ നിന്നും ഫീസ് ഈടാക്കുന്ന തീരുമാനത്തിൽ പ്രതിഷേധിച്ച് സൂപ്പർ മാർക്കറ്റുകളുടെ പ്രതിഷേധം. കേരളത്തിലെ സൂപ്പർമാർക്കറ്റുകളിൽ 15-ാം തീയതി യു.പി.ഐ ഇടപാടുകൾ സ്വീകരിക്കില്ല. മാർക്കറ്റ് വെൽഫെയർ അസോസിയേഷൻ കേരള ആണ് പ്രതിഷേധത്തിന് നേതൃത്വം നൽകുന്നത്. സംഘടനയിലെ നാലായിരം സൂപ്പർമാർക്കറ്റുകളിൽ 15 ന് യു.പി.ഐ ഇടപാടുകൾ സ്വീകരിക്കില്ല.

യു.പി.ഐ പോലുള്ള ഡിജിറ്റൽ പെയ്മെൻറ് സംവിധാനങ്ങളെ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും അതിൻ്റെ ചെലവ് വ്യാപാരികളുടെ മേൽ കെട്ടിവയ്ക്കുന്നത് നീതിക്ക് നിരക്കാത്തതാണെന്ന് സംഘടനാ സംസ്ഥാന ഭാരവാഹികൾ അറിയിച്ചു.
Comments ()