Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ നേരെകടവ്-മാക്കേകടവ് പാലം ഞായറാഴ്ച നാടിന് സമർപ്പിക്കും ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ വെച്ചൂരിൽ ഇടിമിന്നലിൽ മരം നെടുകെ പിളർന്നു വീണു, ആളപായമില്ല ◆ വൈക്കത്ത് സോഡാ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ നേരെകടവ്-മാക്കേകടവ് പാലം ഞായറാഴ്ച നാടിന് സമർപ്പിക്കും ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ വെച്ചൂരിൽ ഇടിമിന്നലിൽ മരം നെടുകെ പിളർന്നു വീണു, ആളപായമില്ല ◆ വൈക്കത്ത് സോഡാ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆
|
Loading Weather...
Follow Us:

കോതമംഗലത്ത് എം.ഡി.എം.എയുമായി യുവാവും യുവതിയും എക്സൈസ് പിടിയിൽ

കോതമംഗലത്ത് എം.ഡി.എം.എയുമായി യുവാവും യുവതിയും എക്സൈസ് പിടിയിൽ
കോതമംഗലത്ത് എം.ഡി.എം.എയുമായി എക്സൈസ് പിടികൂടിയ റിസാന ഫാത്തിമ, അനന്തു പ്രസാദ്‌

കോതമംഗലം: നിയമസഭ ഇലക്ഷന്റെ ഭാഗമായുള്ള സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ചു കോതമംഗലം ടൗൺ കേന്ദ്രീകരിച്ചു കോതമംഗലം എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ പ്രമോദ് എം.പിയും സംഘവും നടത്തിയ പരിശോധനയിൽ ബംഗളൂരുവിൽ നിന്നും കോതമംഗലത്ത് കോളേജ് വിദ്യാർഥികൾക്കിടയിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന മാരക രാസലഹരിയായ 37.229 ഗ്രാമോളം വരുന്ന എം.ഡി.എം.എ യുമായി ഇടുക്കി ജില്ല പീരുമേട് താലൂക്ക് ഏലപ്പാറ വില്ലേജ് ഹെലിബെറിയ കരയിൽ ഒറ്റപ്ലാക്കൽ വീട്ടിൽ അബ്ദുൾ റഷീദ് മകൾ റിസാന ഫാത്തിമ (18), കോതമംഗലം താലൂക്ക് ഇരമല്ലൂർ വില്ലേജ് ഇരമല്ലൂർ കരയിൽ പൂത്തോളിൽ വീട്ടിൽ പ്രസാദ് മകൻ അനന്തു പ്രസാദ്‌ (24) എന്നിവരെ അറസ്റ്റ് ചെയ്തു. പ്രതികൾ മയക്കുമരുന്ന് ഇടപാടുകൾക്കായി ഉപയോഗിച്ചിരുന്ന 3 മൊബൈൽ ഫോണുകളും കസ്റ്റഡിയിൽ എടുത്തു. ഇടുക്കി സ്വദേശിയായ യുവതി കോതമംഗലത്തെ സ്വകാര്യ പ്രൊഫഷണൽ കോളേജിൽ പഠനത്തിനായി വന്ന് ഏതാനും മാസങ്ങൾക്കുള്ളിൽ പഠനം ഉപേക്ഷിച്ച് മയക്കുമരുന്ന് വിൽപ്പനയിലേക്ക് തിരിയുക ആയിരുന്നു. ദിവസേന 3000 രൂപയോളം വാടക ഉള്ള ഹോട്ടൽ റൂമുകളിൽ ആഡംബര ജീവിതം നയിച്ച് ആയിരുന്നു പ്രതികളുടെ ലഹരി ഇടപാടുകൾ. കോതമംഗലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻ്റ് ചെയ്തു. എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ പ്രമോദ് എം.പി നേതൃത്വം നൽകിയ പരിശോധനയിൽ അസി.എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) സിദ്ധീക്ക് എ.ഇ, പ്രിവൻ്റീവ് ഓഫീസർ ഷെമീർ വി.എ. പ്രിവന്റീവ് ഓഫീസർ ഗ്രേഡുമാരായ റസാക്ക് കെ.എ, സുനിൽ പി.എസ്, സിവിൽ എക്സൈസ് ഓഫീസർമാരായ ഉബൈസ് പി.എം, അഖിലേഷ് വേലായുധൻ വനിതാ സിവിൽ എക്സൈസ് ഓഫീസർ റെൻസി കെ.എ എന്നിവരും പങ്കെടുത്തു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും