Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
തണ്ണീർമുക്കം ബണ്ട് റോഡ് പുനരുദ്ധാരണത്തിന് 1.40 കോടി രൂപ അനുവദിച്ചു: മന്ത്രി മോൻസ് ജോസഫ് സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്ക് സെപ്റ്റംബർ 28ന് ഉപതിരഞ്ഞെടുപ്പ് മുല്ലപ്പെരിയാർ സുരക്ഷാ പരിശോധന: റിപ്പോർട്ടിനായി കാത്തിരിക്കുന്നുവെന്ന് മന്ത്രി മോൻസ് ജോസഫ് വാണിജ്യ സിലിണ്ടറുകളുടെ വില കൂട്ടി വൈക്കം-വെച്ചൂർ റോഡ് മൂന്നാം റീച്ച് സ്ഥലമേറ്റെടുപ്പ്: ഹിയറിംഗ് നാളെ മുതൽ; ഹാജരാക്കേണ്ട രേഖകളുടെ വിവരങ്ങൾ തണ്ണീർമുക്കം ബണ്ട് റോഡ് പുനരുദ്ധാരണത്തിന് 1.40 കോടി രൂപ അനുവദിച്ചു: മന്ത്രി മോൻസ് ജോസഫ് സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്ക് സെപ്റ്റംബർ 28ന് ഉപതിരഞ്ഞെടുപ്പ് മുല്ലപ്പെരിയാർ സുരക്ഷാ പരിശോധന: റിപ്പോർട്ടിനായി കാത്തിരിക്കുന്നുവെന്ന് മന്ത്രി മോൻസ് ജോസഫ് വാണിജ്യ സിലിണ്ടറുകളുടെ വില കൂട്ടി വൈക്കം-വെച്ചൂർ റോഡ് മൂന്നാം റീച്ച് സ്ഥലമേറ്റെടുപ്പ്: ഹിയറിംഗ് നാളെ മുതൽ; ഹാജരാക്കേണ്ട രേഖകളുടെ വിവരങ്ങൾ
|
Loading Weather...
Follow Us:

സഹകരണ മേഖലയുടെ വിശ്വാസ്യത വർധിപ്പിക്കേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യം: തിരുവഞ്ചൂർ രാധാകൃഷ്ണൻ

സഹകരണ മേഖലയുടെ വിശ്വാസ്യത വർധിപ്പിക്കേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യം: തിരുവഞ്ചൂർ രാധാകൃഷ്ണൻ

കോട്ടയം: സംസ്ഥാന സർക്കാരിന്‍റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായി സഹകരണവകുപ്പിന്‍റെ അംഗസമാശ്വാസനിധി ധനസഹായ വിതരണത്തിന്‍റെ ജില്ലാതല ഉദ്ഘാടനം നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നടത്തി. ഗുരുതരരോഗങ്ങൾ ബാധിച്ച, കിടപ്പുരോഗികളായ പ്രാഥമിക സഹകരണസംഘങ്ങളിലെ അംഗങ്ങൾക്ക് അൻപതിനായിരം രൂപവരെ അനുവദിക്കുന്നതാണ് സഹകരണ വകുപ്പിന്‍റെ അംഗ സമാശ്വാസ പദ്ധതി. സഹകരണ മേഖലയുടെ വിശ്വാസ്യത വർധിപ്പിക്കേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യമാണെന്ന് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു കോട്ടയം സാഹിത്യ പ്രവർത്തകസംഘം ഹാളിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ. സഹകരണമേഖലയെ ഒഴിച്ചുനിർത്തി കേരളത്തിൽ വികസനപ്രവർത്തനങ്ങൾ സാധ്യമല്ല. സഹകരണപ്രസ്ഥാനം കൂടുതൽ മേഖലകളിലേക്ക് കടന്നുചെല്ലണമെന്നും സ്പീക്കര്‍ പറഞ്ഞു. കോട്ടയം ജില്ലയിൽ 118 ഗുണഭോക്താക്കൾക്കായി 26,10,000 രൂപയാണ് വിതരണം ചെയ്തത്.

തെരഞ്ഞെടുത്ത ഗുണഭോക്താക്കൾക്ക് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണനും നാട്ടകം സുരേഷ് എംഎൽഎയും ചേർന്നു ധനസഹായം കൈമാറി. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ജോഷി ഫിലിപ്പ് ചടങ്ങിൽ അദ്ധ്യക്ഷനായിരുന്നു. സംസ്ഥാന കാർഷിക വികസനബാങ്ക് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗം അഡ്വ. ഫിൽസൺ മാത്യൂസ്, സർക്കിൾ സഹകരണ യൂണിയൻ ചെയർമാന്മാരായ കെ.എം. രാധാകൃഷ്ണൻ, അഡ്വ. പി. സതീഷ് ചന്ദ്രന്‍ നായർ, ടി.സി. വിനോദ്, ജോൺസൺ പുളിക്കീൽ, ജി. ഗോപകുമാർ, സഹകരണവകുപ്പ് ഓഡിറ്റ് വിഭാഗം ജോയിന്‍റ് ഡയറക്ടർ ജയമ്മ പോൾ, ജോയിന്‍റ് രജിസ്ട്രാർ എം. രജിത എന്നിവർ പ്രസംഗിച്ചു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും