മണ്ണിടിച്ചിൽ ദുരന്തം: ജോസഫിന് കണ്ണീരോടെ വിട; സംഗീതയുടെ ഭൗതികശരീരം തമിഴ്നാട്ടിലേക്ക്
കോട്ടയം: മഴയിൽ മണ്ണിടിഞ്ഞ് വീണ് മരിച്ച ജോസഫിന് നാടിൻ്റെ വിടയേകി. മരിച്ച തമിഴ്നാട് സ്വദേശി സംഗീതയുടെ മൃതദേഹം ബന്ധുക്കള് ഏറ്റുവാങ്ങി നാട്ടിലേക്ക് കൊണ്ടുപോയി. കനത്ത മഴയെത്തുടര്ന്നുണ്ടായ മണ്ണിടിച്ചിലിൽ മരണമടഞ്ഞ പൂഞ്ഞാര് തെക്കേക്കര ചേലകാട്ട് ജോസഫിന്റെ മൃതദേഹം പെരിങ്ങളം പള്ളിയിലാണ് സംസ്കരിച്ചത്.

പാലാ ജനല് ആശുപത്രിയില് ആര്.ഡി.ഒ ഷാഹിന രാമകൃഷ്ണന്റെ മേല്നോട്ടത്തിലാണ് ഇരുവരുടെയും പോസ്റ്റ്മോര്ട്ടം നടപടികള് പൂര്ത്തീകരിച്ചത്. ഇന്നലെ രാത്രി വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞുവീണാണ് ജോസഫ് മരിച്ചത്. ഈരാറ്റുപേട്ട-വാഗമണ് റോഡില് വേലത്തുശേരിക്കു സമീപം സ്കൂട്ടറില് സഞ്ചരിക്കുമ്പോഴാണ് സംഗീത മണ്ണിടിച്ചിലിലപെട്ടത്. ജില്ലയുടെ ചുമതലയുള്ള ജലവിഭവ-ഭവനനിര്മാണ വകുപ്പ് മന്ത്രി മോന്സ് ജോസഫ്, ആന്റോ ആന്റണി എം.പി, എം.എല്.എമാരായ മാണി സി.കാപ്പന്, എന്.ജെ.സെബാസ്റ്റ്യന് എന്നിവര് മരമണടഞ്ഞവര്ക്ക് അന്തിമോപചാരമര്പ്പിച്ചു. സംസ്ഥാന സര്ക്കാരിനുവേണ്ടി പാലാ ആര്.ഡി.ഒ ഇരുവര്ക്കും റീത്തു സമര്പ്പിച്ചു.
Comments ()