Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ നേരെകടവ്-മാക്കേകടവ് പാലം ഞായറാഴ്ച നാടിന് സമർപ്പിക്കും ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ വെച്ചൂരിൽ ഇടിമിന്നലിൽ മരം നെടുകെ പിളർന്നു വീണു, ആളപായമില്ല ◆ വൈക്കത്ത് സോഡാ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ നേരെകടവ്-മാക്കേകടവ് പാലം ഞായറാഴ്ച നാടിന് സമർപ്പിക്കും ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ വെച്ചൂരിൽ ഇടിമിന്നലിൽ മരം നെടുകെ പിളർന്നു വീണു, ആളപായമില്ല ◆ വൈക്കത്ത് സോഡാ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆
|
Loading Weather...
Follow Us:

കോട്ടയം ജില്ലാ വികസന സമിതി യോഗം ചേർന്നു

കോട്ടയം ജില്ലാ വികസന സമിതി യോഗം ചേർന്നു

കോട്ടയം: കോട്ടയം ജില്ല വികസന സമിതി യോഗം ചേർന്നു. വൈക്കം മണ്ഡലത്തിലെ റോഡുകളുടെ അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട് അടുത്തയാഴ്ച കളക്ടറേറ്റിൽ പ്രത്യേക യോഗം ചേരും. വൈക്കം– വെച്ചൂർ റോഡിന്‍റെ വികസനത്തിൻ്റെ ഭാഗമായി ഏറ്റെടുത്ത സ്ഥലത്തെ മരങ്ങൾ നീക്കം ചെയ്യുന്ന നടപടികൾ വേഗത്തിലാക്കണമെന്ന് കെ. ബിനിമോൻ എം.എൽ.എ. ആവശ്യപ്പെട്ടു.
തെരുവുനായ ശല്യവുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ഉടൻ ചേരുമെന്ന് ജില്ലാ കളക്ടർ ചേതൻകുമാർ മീണ ജില്ലാ വികസന സമിതി യോഗത്തിൽ അറിയിച്ചു. കോട്ടയം മെഡിക്കൽ കോളജ് ഉൾപ്പെടെ ജില്ലയിലെ വിവിധ മേഖലകളില്‍ തെരുവനായ ശല്യം വര്‍ധിച്ചത് ജനപ്രതിനിധികള്‍ യോഗത്തില്‍ ഉന്നയിച്ചതിനെത്തുടര്‍ന്നാണ് തീരുമാനം.

മെഡിക്കൽ കോളജില്‍ സന്ദർശകര്‍ ഉപേക്ഷിക്കുന്ന ഭക്ഷണാവശിഷ്ടങ്ങൾ മാലിന്യങ്ങള്‍ വര്‍ധിക്കുന്നതിന് കാരണമാകുന്നതായി യോഗത്തില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി. പ്രശ്നപരിഹാരത്തിന് കമ്മ്യൂണിറ്റി കിച്ചണ്‍ അടക്കമുള്ള സാധ്യതകൾ പരിശോധിക്കും. കെ.എസ്.ആർ.ടി.സിയുടെ രാത്രികാല സർവീസുകളിൽ ചിലത് മെഡിക്കൽ കോളജ് വഴിയും കോട്ടയം റെയിൽവേ സ്റ്റേഷനു മുന്നിലൂടെയും തിരിച്ചു വിടുന്നതിന് നടപടി വേണമെന്ന ആവശ്യവും ഉയർന്നു. കോട്ടയം മെഡിക്കൽ കോളേജിൽ സേവനങ്ങൾക്കായി ഇ-പോസ് സംവിധാനം നടപ്പാക്കുന്നത് സംബന്ധിച്ച നടപടികൾ പരിശോധിച്ചു വരികയാണെന്ന് മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു. മെഡിക്കൽ കോളജ് പരിസരത്ത് പ്രവർത്തിക്കുന്ന ലാബുകളിലും സ്കാനിംഗ് സെന്‍ററുകളിലും പരിശോധനകൾക്ക് അമിത ചാർജ് ഈടാക്കുന്നതായി പരാതികൾ ഉയർന്നിരുന്നു. അമിത ചാർജ് ഈടാക്കുന്ന സ്ഥാപനങ്ങളെ മെഡിക്കൽ കോളേജിന്‍റെ സ്കീമുകളിൽ നിന്ന് ഒഴിവാക്കുന്ന കാര്യം മെഡിക്കൽ കോളേജ് വികസന സമിതി യോഗത്തിൽ ചർച്ച ചെയ്യുമെന്നും മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു. എല്ലാ സ്ഥാപനങ്ങളിലും നിരക്കുകൾ പ്രദർശിപ്പിക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.ജില്ലാ ആസൂത്രണ സമിതി കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ ജില്ലാ കളക്ടർ അധ്യക്ഷത വഹിച്ചു. കോട്ടയം നഗരസഭാധ്യക്ഷൻ എം.പി. സന്തോഷ് കുമാർ, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് സോളി ആന്‍റണി, ജില്ലാ പ്ലാനിംഗ് ഓഫീസർ പി.എ. അമാനത്ത്, നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ്റെ പ്രതിനിധി മോഹൻ കെ. നായർ, എന്നിവരും വിവിധ വകുപ്പുകളുടെ ജില്ലാ മേധാവികളും പങ്കെടുത്തു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും