Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ നേരെകടവ്-മാക്കേകടവ് പാലം ഞായറാഴ്ച നാടിന് സമർപ്പിക്കും ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ വെച്ചൂരിൽ ഇടിമിന്നലിൽ മരം നെടുകെ പിളർന്നു വീണു, ആളപായമില്ല ◆ വൈക്കത്ത് സോഡാ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ നേരെകടവ്-മാക്കേകടവ് പാലം ഞായറാഴ്ച നാടിന് സമർപ്പിക്കും ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ വെച്ചൂരിൽ ഇടിമിന്നലിൽ മരം നെടുകെ പിളർന്നു വീണു, ആളപായമില്ല ◆ വൈക്കത്ത് സോഡാ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆
|
Loading Weather...
Follow Us:

മുരളീധരൻ മഠത്തിലിന് സംസ്ഥാനതല ചെറുകഥാ പുരസ്കാരം

മുരളീധരൻ മഠത്തിലിന് സംസ്ഥാനതല ചെറുകഥാ പുരസ്കാരം

തൃപ്പൂണിത്തുറ: മുതിർന്ന പൗരന്മാരുടെ പ്രമുഖ സംഘടനയായ 'ഫോസ്‌കാക്' സംഘടിപ്പിച്ച സംസ്ഥാനതല സാഹിത്യ മത്സരത്തിലെ ചെറുകഥാ വിഭാഗത്തിൽ സാഹിത്യകാരനും റിട്ട. അധ്യാപകനുമായ മുരളീധരൻ മഠത്തിലിന് (എം.എൻ. മുരളീധരൻ നായർ) ഒന്നാം സ്ഥാനം. 'ജീവിതം - രണ്ടാം ഘട്ടം' എന്ന ചെറുകഥയ്ക്കാണ് സംസ്ഥാനതലത്തിൽ മികച്ച രചനയ്ക്കുള്ള പുരസ്കാരം ലഭിച്ചത്. തൃപ്പൂണിത്തുറയിൽ വെച്ച് സംഘടിപ്പിച്ച ഫോസ്‌കാക് സംസ്ഥാന സമ്മേളന ചടങ്ങിൽ വെച്ച് അവാർഡ് സമ്മാനിച്ചു. സാംസ്കാരിക-സാമൂഹിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു പുരസ്കാര വിതരണം.

വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പലായി ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ച മുരളീധരൻ മഠത്തിൽ ദീർഘകാലമായി സാംസ്കാരിക-സാഹിത്യ മേഖലകളിൽ സജീവമാണ്. എഴുത്തുകാരനും നിരൂപകനുമായ ഇദ്ദേഹം മനോരമ, മംഗളം ഉൾപ്പെടെയുള്ള പ്രമുഖ ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ സാമൂഹിക-വിദ്യാഭ്യാസ വിഷയങ്ങളെ ആസ്പദമാക്കി ലേഖനങ്ങൾ എഴുതിവരുന്നു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും