Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ നേരെകടവ്-മാക്കേകടവ് പാലം ഞായറാഴ്ച നാടിന് സമർപ്പിക്കും ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ വെച്ചൂരിൽ ഇടിമിന്നലിൽ മരം നെടുകെ പിളർന്നു വീണു, ആളപായമില്ല ◆ വൈക്കത്ത് സോഡാ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ നേരെകടവ്-മാക്കേകടവ് പാലം ഞായറാഴ്ച നാടിന് സമർപ്പിക്കും ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ വെച്ചൂരിൽ ഇടിമിന്നലിൽ മരം നെടുകെ പിളർന്നു വീണു, ആളപായമില്ല ◆ വൈക്കത്ത് സോഡാ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆
|
Loading Weather...
Follow Us:

ശബരിമല തീർത്ഥാടനം: മുന്നൊരുക്കങ്ങൾ വിലയിരുത്തി കോട്ടയത്ത് ഉദ്യോഗസ്ഥ തലയോഗം ചേർന്നു

ശബരിമല തീർത്ഥാടനം: മുന്നൊരുക്കങ്ങൾ വിലയിരുത്തി കോട്ടയത്ത് ഉദ്യോഗസ്ഥ തലയോഗം ചേർന്നു

കോട്ടയം: ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവത്തിനു മുന്നോടിയായി ഉദ്യോഗസ്ഥ തലയോഗം കോട്ടയത്ത് നടന്നു. തയ്യാറെടുപ്പുകള്‍ ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണയുടെ അദ്ധ്യക്ഷതയില്‍ വിലയിരുത്തി. എരുമേലിയിലേയും ജില്ലയിലെ ഇടത്താവളങ്ങളിലേയും ക്രമീകരണങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു.വിവിധ വകുപ്പുകളും സ്ഥാപനങ്ങളും ന ടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മേധാവികള്‍ വിശദീകരിച്ചു. തീര്‍ത്ഥാടകരുടെ സുരക്ഷ, ഗതാഗത ക്രമീകരണം, പാര്‍ക്കിംഗ് തുടങ്ങിയവയെപ്പറ്റി ജില്ലാ പോലീസ് മേധാവി കെ.എം. സാബു മാത്യുവാണ് വിശദീകരിച്ചത്. എരുമേലി ദേവസ്വം ബോര്‍ഡ് ഗ്രൗണ്ട്, കാളകെട്ടി എന്നിവിടങ്ങളില്‍ താത്കാലിക ഡിസ്പെന്‍സറികളും ഇടത്താവളങ്ങളില്‍ മെഡിക്കല്‍ എയ്ഡ് കൗണ്ടറുകളും ആരോഗ്യവകുപ്പ് സജ്ജമാക്കും. എല്ലാ കേന്ദ്രങ്ങളിലും ആവശ്യത്തിന് ജീവനക്കാരുടെ സേവനം ഉറപ്പാക്കാനും തീര്‍ത്ഥാടന പാതകളില്‍ മൊബൈല്‍ മെഡിക്കല്‍ ടീം പട്രോളിംഗ് നടത്താനും തീരുമാനമായി. കാനന പാതയില്‍ ലൈറ്റുകള്‍ സ്ഥാപിക്കുന്ന ജോലികള്‍ ചെയ്യുമെന്ന് എരുമേലി ഗ്രാമപഞ്ചായത്ത് അറിയിച്ചു. കുളിക്കടവുകളില്‍ ആവശ്യമായ ലൈഫ് ഗാര്‍ഡുകളെയും പഞ്ചായത്ത് നിയോഗിക്കും. ഇവര്‍ക്ക് അഗ്നിരക്ഷാ സേന പരിശീലനം നല്‍കും.

അഗ്നിരക്ഷാ സേനയുടെ സ്കൂബ ഡൈവിംഗ് സംഘത്തിന്‍റെ ക്യാമ്പ് കാളകെട്ടിയിലേക്ക് മാറ്റുന്നതിന്‍റെ സാധ്യതയും പരിശോധിക്കുന്നുണ്ട്. എരുമേലിയില്‍ താത്കാലിക ഫയര്‍ സ്റ്റേഷനും പ്രത്യേക യൂണിറ്റും ഉണ്ടാകും. കാനന പാത അടച്ചാല്‍ കോയിക്കല്‍ കാവില്‍ തങ്ങേണ്ടിവരുന്ന തീര്‍ത്ഥാടകര്‍ക്ക് മതിയായ സൗകര്യങ്ങളൊരുക്കാന്‍ ദേവസ്വം ബോര്‍ഡും പഞ്ചായത്തും വനംവകുപ്പും ചേര്‍ന്ന് നടപടിയെടുക്കും. ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട എല്ലാ റോഡുകളുടെയും അറ്റകുറ്റപ്പണികൾ പൂര്‍ത്തീകരിക്കാൻ പൊതുമരാമത്ത് റോഡ് വിഭാഗത്തിന് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അപകട സാധ്യതയുള്ള മേഖലകളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കണം. തീര്‍ത്ഥാടകര്‍ എത്തിച്ചേരുന്ന എല്ലാ സ്ഥലങ്ങളിലും കച്ചവടക്കാര്‍ ഭക്ഷണസാധനങ്ങളുടെ വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ജില്ലാ സപ്ലൈ ഓഫീസറെ ചുമതലപ്പെടുത്തി. പട്ടിക പ്രദര്‍ശിപ്പിക്കാത്തവര്‍ക്കെതിരെയും നിർദ്ദേശം പാലിക്കാതെയോ അമിത വില ഈടാക്കിയാലും കര്‍ശന നടപടി വരും. എരുമേലിയിലും മറ്റ് ഇടത്താവളങ്ങളിലും ഭക്ഷ്യ സുരക്ഷാ വകുപ്പിന്‍റെ കര്‍ശന പരിശോധന ഏർപ്പെടുത്തും. എരുമേലിയില്‍ തടസം കൂടതെ ശുദ്ധജല വിതരണത്തിന് വാട്ടര്‍ അതോറിറ്റി നടപടി സ്വീകരിക്കും. മാലിന്യനിര്‍മാര്‍ജ്ജനം പ്ലാസ്റ്റിക് നിരോധനം എന്നീ കാര്യങ്ങൾക്കായി ഗ്രാമപഞ്ചായത്തും ബന്ധപ്പെട്ട വകുപ്പുകളും സംയുക്ത യോഗം ചേരും. ഇടത്താവളങ്ങളായ ക്ഷേത്രങ്ങളില്‍ ശുദ്ധജലം, സാനിട്ടേഷന്‍ സൗകര്യങ്ങള്‍, വെളിച്ചം എന്നിവ ദേവസ്വം ബോര്‍‍ഡ് ഉറപ്പാക്കും. ഡിവിഷണൽ ഫോറസ്റ്റ് ഓഫീസര്‍ പ്രഫുല്‍ അഗര്‍വാള്‍, അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് സോളി ആന്‍റണി, എരുമേലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് അമ്പിളി സജീവന്‍, കോട്ടയം ആര്‍.ഡി.ഒ നിജു കുര്യന്‍, കോട്ടയം തഹസില്‍ദാര്‍ സിറില്‍ സഞ്ജു ജോര്‍ജ്,
കാഞ്ഞിരപ്പള്ളി തഹസില്‍ദാര്‍ പി.എസ്. സുനില്‍കുമാര്‍, വിവിധ വകുപ്പുകളുടെ ജില്ലാ മേധാവികൾ തുടങ്ങിയവര്‍ യോഗത്തിൽപങ്കെടുത്തു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും