Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ നേരെകടവ്-മാക്കേകടവ് പാലം ഞായറാഴ്ച നാടിന് സമർപ്പിക്കും ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ വെച്ചൂരിൽ ഇടിമിന്നലിൽ മരം നെടുകെ പിളർന്നു വീണു, ആളപായമില്ല ◆ വൈക്കത്ത് സോഡാ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ നേരെകടവ്-മാക്കേകടവ് പാലം ഞായറാഴ്ച നാടിന് സമർപ്പിക്കും ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ വെച്ചൂരിൽ ഇടിമിന്നലിൽ മരം നെടുകെ പിളർന്നു വീണു, ആളപായമില്ല ◆ വൈക്കത്ത് സോഡാ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆
|
Loading Weather...
Follow Us:

കോട്ടയം ജില്ലയിൽ പഞ്ചായത്ത് ജനപ്രതിനിധികൾക്ക് ഖരമാലിന്യ സംസ്കരണ പരിശീലനം

കോട്ടയം ജില്ലയിൽ പഞ്ചായത്ത് ജനപ്രതിനിധികൾക്ക് ഖരമാലിന്യ സംസ്കരണ പരിശീലനം

കോട്ടയം: ഖരമാലിന്യ സംസ്‌കരണ ചട്ടങ്ങൾ നടപ്പാക്കുന്നതിന്റെ ഭാഗമായി ഗ്രാമപഞ്ചായത്തുകളിലെ ജനപ്രതിനിധികൾക്കുള്ള പരിശീലന പരിപാടി കോട്ടയം ജില്ലയിൽ സെപ്റ്റംബർ ഏഴു മുതൽ 14 വരെ ബ്ലോക്ക് തലത്തിൽ നടത്തും. കിലയിൽ പരിശീലനം നേടിയ റിസോഴ്‌സ് പേഴ്‌സൺസൺമാർ ബ്ലോക്കുതലത്തിലുള്ള പരിശീലനത്തിന് നേതൃത്വം നൽകും. തദ്ദേശ വകുപ്പും സംസ്ഥാന ശുചിത്വമിഷനും പരിശീലന പരിപാടിയിൽ പങ്കാളികളാകും.

ഖരമാലിന്യ സംസ്‌കരണ ചട്ടങ്ങൾ നടപ്പാകുന്നതിനുള്ള പ്രവർത്തനങ്ങളിൽ സ്വന്തം വാർഡിലെ എല്ലാ ജനങ്ങളെയും പങ്കാളികളാക്കുന്നത് തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ ജനപ്രധിനിധികളുടെ നിയമപരമായ കടമയാണെന്ന സുപ്രീം കോടതി നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് പരിപാടി. കിലയുടെ നേതൃത്വത്തിൽ സമഗ്രമായ പരിശീലന-ബോധവത്കരണ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. പള്ളം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ഏഴിന് രാവിലെ നടക്കുന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ജോഷി ഫിലിപ്പ് ജില്ലാതല ഉദ്ഘാടനം നിർവഹിക്കും. ജില്ലാ കളക്ടർ ചേതൻകുമാർ മീണ മുഖ്യ പ്രഭാഷണം നടത്തും. തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടർ ട്രീസ ജോസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം പരിശീലന പരിപാടികളുടെ ക്രമീകരണങ്ങൾ വിലയിരുത്തി. ശുചിത്വ മിഷൻ ജില്ലാ കോർഡിസ്റ്റർ ലക്ഷ്മി പ്രസാദ്, കില ജില്ലാ ഫെസിലിറ്റേറ്റർ ടി.വി. ഉദയഭാനു, ബ്ലോക്ക് പഞ്ചായത്തു സെക്രട്ടറിമാർ, റിസോഴ്‌സ് പേഴസൺമാർ എന്നിവർ പങ്കെടുത്തു.
​

​​

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും