Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆
|
Loading Weather...
Follow Us:

ജില്ലാതല ഓണാഘോഷം 24 മുതൽ

ജില്ലാതല ഓണാഘോഷം 24 മുതൽ

കോട്ടയം: പ്രദേശിക കലാകാരൻമാർക്ക് പ്രാതിനിധ്യം ഉറപ്പാക്കി ജില്ലാതല ഓണാഘോഷം. ഈ വർഷത്തെ ജില്ലാതല ഓണാഘോഷപരിപാടികൾ ഓഗസ്റ്റ് 24 മുതൽ 28 വരെയാണ് നടത്തുന്നത്. സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തിൽ ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും (ഡി.ടി.പി.സി.) നഗരസഭയും സംയുക്തമായാണ് ഓണാഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത്.

ഓണാഘോഷവുമായി ബന്ധപ്പെട്ട് ഡി.ടി.പി.സി. ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ ചേതൻ കുമാർ മീണയുടെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നു. പ്രാദേശിക കലാകാരന്മാർക്ക് അടക്കം പ്രാതിനിധ്യം നൽകി ജനകീയ പങ്കാളിത്തത്തോടെ ഓണാഘോഷം സംഘടിപ്പിക്കുന്നതിന് യോഗം തീരുമാനിച്ചു. കളക്‌ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് സോളി ആന്റണി, പാലാ ആർ.ഡി.ഒ. ഷാഹിന രാമകൃഷ്ണൻ, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ റൂബിജേക്കബ്, ജില്ലാ തല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

ഓണാഘോഷപരിപാടികൾക്കുള്ള താൽപര്യപത്രം നൽകാം

സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തിൽ കോട്ടയം ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും നഗരസഭയും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണാഘോഷം-2026 നോടനുബന്ധിച്ച് കലാ- സാംസ്‌കാരിക പരിപാടികൾ അവതരിപ്പിക്കുന്നതിന് താൽപര്യമുള്ള സംഘടനകൾ, കലാകാരന്മാർ, കലാസംഘടനകൾ, സാംസ്‌കാരിക-സ്പോർട്‌സ് സംഘടനകൾ, ഇവന്റ് മാനേജ്‌മെന്റ്റ് സംഘങ്ങൾ/ സ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവരിൽ നിന്ന് താൽര്യപത്രം ക്ഷണിച്ചു. താൽപര്യപത്രങ്ങൾ/അപേക്ഷകൾ പരിപാടികളുടെ നിരക്കും പരിപാടികളേക്കുറിച്ചുള്ള വിശദവിവരങ്ങളും അടക്കം ഓഗസ്റ്റ് 14ന് വൈകിട്ട് അഞ്ചിനകം നൽകണം. ഫോൺ:0481-2560479. ഇ-മെയിൽ info@dtpckottayam.com

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും