Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ നേരെകടവ്-മാക്കേകടവ് പാലം ഞായറാഴ്ച നാടിന് സമർപ്പിക്കും ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ വെച്ചൂരിൽ ഇടിമിന്നലിൽ മരം നെടുകെ പിളർന്നു വീണു, ആളപായമില്ല ◆ വൈക്കത്ത് സോഡാ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ നേരെകടവ്-മാക്കേകടവ് പാലം ഞായറാഴ്ച നാടിന് സമർപ്പിക്കും ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ വെച്ചൂരിൽ ഇടിമിന്നലിൽ മരം നെടുകെ പിളർന്നു വീണു, ആളപായമില്ല ◆ വൈക്കത്ത് സോഡാ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆
|
Loading Weather...
Follow Us:

കൊടുങ്ങല്ലൂരിലെ സ്പെഷൽ സ്കൂളിനെതിരെ ഗുരുതര ആരോപണം

കൊടുങ്ങല്ലൂരിലെ സ്പെഷൽ സ്കൂളിനെതിരെ ഗുരുതര ആരോപണം

കൊടുങ്ങല്ലൂർ: അന്തേവാസി മർദനത്താൽ കൊല്ലപ്പെട്ട കൊടുങ്ങല്ലൂരിലെ സ്പെഷൽ സ്കൂളിനെതിരെ ഗുരുതര ആരോപണം ഉയരുന്നു. സ്പെഷ്യൽ സ്കൂളിൽ മൂന്നുമാസം മുൻപ് മറ്റൊരു മരണം നടന്നിരുന്നെന്നാണ് പരാതി. സ്വാഭാവിക മരണമെന്നായിരുന്നു വിശദീകരണമെങ്കിലും ഇപ്പോൾ സംശയമുണ്ടെന്നാണ് ജനപ്രതിനിധികളടക്കം പറയുന്നത്. സ്ഥാപനത്തിൽ നിന്ന് മർദനത്തിന്റെ ശബ്ദം കേട്ടിരുന്നതായും ഉള്ളിൽ ഇടിമുറിയുണ്ടെന്നും ജനപ്രതിനിധികളുടെ ആക്ഷേപം. സ്ഥലത്ത് പൊലീസ് പരിശോധന നടത്തി. അറസ്‌റ്റിലായ കെയർ ടേക്കർ ക്രിമിനൽ, മോഷണക്കേസ് പ്രതിയെന്ന് പൊലീസ് പറഞ്ഞു. മരിച്ച ശ്രീനാഥിനെ മർദിച്ചത് പ്ലാസ്റ്റിക് കേബിൾ ഉപയോഗിച്ചാണെന്നാണ് പോലീസ് പറയുന്നത്. കഴിഞ്ഞ ദിവസമാണ് നാടിനെ നടുക്കി കൊടുങ്ങല്ലൂരിൽ ഓട്ടിസം ബാധിതൻ കൊല്ലപ്പെട്ടത്. ബഹളം വച്ചപ്പോൾ നിയന്ത്രിക്കാൻ ശ്രമിച്ചതിനിടെ മർദിച്ചെന്നാണ് കെയർ ടേക്കറുടെ മൊഴി. ആന്തരിക അവയവങ്ങൾക്കേറ്റ ക്ഷതമാണ് മരണകരണം. കെയർടേക്കറെ റിമാൻഡ് ചെയ്തു. പാലക്കാട് സ്വദേശി 35 വയസുള്ള ശ്രീനാഥാണ് കഴിഞ്ഞദിവസം മരിച്ചത്. തിരുവനന്തപുരം വെട്ടുതുറ സ്വദേശി മഹേഷിനെതിരെ കൊലപാതകക്കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത് വടികൊണ്ടും കൈകൊണ്ടും തല്ലിയതിനെ തുടർന്ന് ആന്തരികാവയവങ്ങൾക്ക് ക്ഷതം ഉണ്ടായിട്ടുണ്ടെന്നാണ് വിവരം. മൃതദേഹത്തിൽ അസ്വാഭാവിക പരുക്കുകളുണ്ടെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്. ഓട്ടിസം ബാധിച്ച ശ്രീനാഥ് ഏതാനും നാളുകളായി അനുഗ്രഹ സ്പെഷൽ സ്കൂളിലായിരുന്നു താമസം. കൊടുങ്ങല്ലൂർ പോലീസാണ് തുടർനടപടികൾ സ്വീകരിച്ചത്.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും