Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ നേരെകടവ്-മാക്കേകടവ് പാലം ഞായറാഴ്ച നാടിന് സമർപ്പിക്കും ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ വെച്ചൂരിൽ ഇടിമിന്നലിൽ മരം നെടുകെ പിളർന്നു വീണു, ആളപായമില്ല ◆ വൈക്കത്ത് സോഡാ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ നേരെകടവ്-മാക്കേകടവ് പാലം ഞായറാഴ്ച നാടിന് സമർപ്പിക്കും ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ വെച്ചൂരിൽ ഇടിമിന്നലിൽ മരം നെടുകെ പിളർന്നു വീണു, ആളപായമില്ല ◆ വൈക്കത്ത് സോഡാ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆
|
Loading Weather...
Follow Us:

നഗരസഭ പരിധിയിൽ പര്യടനം നടത്തി പി. പ്രദീപ്; രണ്ടാംഘട്ട പര്യടനം ചൊവ്വാഴ്ച സമാപിക്കും

നഗരസഭ പരിധിയിൽ പര്യടനം നടത്തി പി. പ്രദീപ്; രണ്ടാംഘട്ട പര്യടനം ചൊവ്വാഴ്ച സമാപിക്കും
എല്‍.ഡി.എഫ് സ്ഥനാര്‍ഥി പി. പ്രദീപ് വൈക്കം തോട്ടുവക്കത്ത് വോട്ട് അഭ്യര്‍ത്ഥിക്കുന്നു

വൈക്കം: വൈക്കം നിയമസഭാ മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി. പ്രദീപിന്റെ പര്യടനം. രണ്ടാം ഘട്ട പര്യടനത്തിന്റെ ഒന്‍പതാം ദിവസമായ തിങ്കളാഴ്ച വൈക്കം നഗരസഭ പരിധിയിലെ പ്രദേശങ്ങളില്‍ ആയിരുന്നു കാല്‍നട പര്യടനം. രാവിലെ ഉദയനാപുരം തെക്കേനടയില്‍നിന്നാണ് പര്യടനം ആരംഭിച്ചത്. തുടര്‍ന്ന് വൈപ്പിന്‍പടി, കമ്പിവേലിക്കകം, ചാലപ്പറമ്പ്, കൊപ്പറമ്പ്, അമലാപുരി, ഫയര്‍ സ്റ്റേഷന്‍, അയ്യര്‍കുളങ്ങര, ചേരുംചുവട്, വടക്കേ ചെമ്മനത്തുകര, മാടേപ്പറമ്പ്, വിറ്റോ ജങ്ഷന്‍, തോട്ടുവക്കം, ഫിഷര്‍മെന്‍ കോളനി, കോവിലത്തുംകടവ്, പോളശ്ശേരി വഴി കാരയില്‍ സമാപിച്ചു. ഓരോയിടങ്ങളിലും വഴിയോരങ്ങളില്‍ കണ്ടവരോടും, വ്യാപാരസ്ഥാപനങ്ങള്‍ കയറിയും വോട്ടഭ്യര്‍ത്ഥിച്ചു. എൽ.ഡി.എഫ് നേതാക്കളായ പി. ശശിധരൻ, എം.ഡി. ബാബുരാജ്, എൻ. അനിൽ ബിശ്വാസ്, എബ്രഹാം പഴയകടവൻ, പി. ഹരിദാസ്, എം. സുജിൻ, പി.സി. അനിൽകുമാർ, ടി.ജി. ബാബു, ഡി. രഞ്ജിത് കുമാർ, അഡ്വ.കെ പ്രസന്നൻ, കെ.വി ജീവരാജൻ, അഡ്വ. ചന്ദ്രബാബു എടാടൻ, പി.ടി. രാജേഷ്, എസ്. ഹരിദാസൻ നായർ, സിന്ധു സജീവൻ, എം.ആർ. അനിൽ എന്നിവർ സ്ഥാനാർഥിക്കൊപ്പമുണ്ടായിരുന്നു. ചൊവ്വാഴ്ച തലയോലപ്പറമ്പ് പഞ്ചായത്തിലാണ് പി. പ്രദീപിന്റെ പര്യടനം.  

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും