നയനം സഹസ്രം രണ്ടാംഘട്ടം തിങ്കളാഴ്ച മറവന്തുരുത്തിൽ
വൈക്കം.: ലയൺസ് ക്ലബിൻ്റെ നേതൃത്വത്തിലുള്ള നയനം സഹസ്രം പദ്ധതി വൈക്കത്തെ രണ്ടാംഘട്ട
സൗജന്യ തിമിര ശസ്ത്രക്രിയയും നേത്ര പരിശോധനയും മറവന്തുരുത്തിൽ നടത്തുന്നു.
തിങ്കളാഴ്ച്ച ഇടവട്ടം എസ്.എൻ.ഡി.പി ഹാളിലാണ് ക്യാമ്പ് നടത്തുന്നത് രാവിലെ 9 മണി മുതൽ ഉച്ചക്ക് 1 വരെയാണ് ക്യാമ്പ് പ്രവർത്തിക്കുന്നത്. ലയൺസ് ക്ലബ്ബ് ഇൻറർനാഷണൽ ഡിസ്ട്രിക്ട് 318 ബി യുടെ നയനം സഹസ്രം പ്രൊജക്റ്റിന്റെ ഭാഗമായി വൈക്കം ലയൺസ് ക്ലബ്ബും മറവന്തുരുത്ത് ഗ്രാമപഞ്ചായത്തും ഇടവട്ടം പ്രിയദർശിനി പുരുഷ സ്വയം സഹായ സംഘവും സംയുക്തമായാണ് ക്യാമ്പ് നടത്തുന്നത്. നേത്ര പരിശോധന ക്യാമ്പിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ബി.പി.എൽ വിഭാഗക്കാർക്ക് സൗജന്യമായി അത്യാധുനിക ഫാക്കോ തിമിര ശസ്ത്രക്രിയ ചെയ്തു കൊടുക്കും. ഈ ശസ്ത്രക്രിയ കീ ഹോൾ/പിൻഹോൾ, വേദനരഹിതം, വിശ്രമരഹിതവുമാണ് ആശുപത്രിയിൽ കിടക്കേണ്ട ആവശ്യവുമില്ല. ഈ പ്രൊജക്റ്റുമായി സഹകരിക്കുന്നത് ലയൺസ് ചാരിറ്റബിൾ ട്രസ്റ്റ്, ഐ ഹോസ്പിറ്റൽ പൈക, ഐ മൈക്രോ സർജറി & ലേസർ സെന്റർ തിരുവല്ല, അമിതാ ഐ കെയർ & ലാസിക് സെൻ്റർ തിരുവല്ല, ഫാത്തിമ ഐ കെയർ ഹോസ്പിറ്റൽ പാലാ എന്നീ കണ്ണാശുപത്രികളാണ്. എ.പി.എൽ വിഭാഗത്തിൽപ്പെട്ടവർക്ക് അത്യാധുനിക ഫാക്കോ സർജറി 50% വരെ ഡിസ്കൗണ്ടിൽ ചെയ്തു കൊടുക്കുന്നതാണ്. ക്യാമ്പിന്റെ ഭാഗമായി സാധാരണ തിമിരശസ്ത്രക്രിയ (SICS) ക്യാമ്പിൽ പങ്കെടുക്കുന്ന എ.പി.എൽ കാർക്ക് NPCB യുടെ സഹായത്താൽ മെഡിസെപ്, കാരുണ്യ ആരോഗ്യ ഇൻഷുറൻസ് തുടങ്ങിയ പദ്ധതിയിൽ ഉള്ളവർക്കു സൗജന്യമായി ചെയ്തു കൊടുക്കുന്നതായിരിക്കും.

തിങ്കളാഴ്ച നടക്കുന്ന രണ്ടാംഘട്ട ക്യാമ്പ് വൈക്കം എം.എൽ.എ കെ. ബിനിമോൻ ഉദ്ഘാടനം ചെയ്യും. ലയൺസ് ക്ലബ് വൈക്കം പ്രസിഡന്റ് ലയൺ മനോജ് കുമാർ അദ്ധ്യക്ഷത വഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആരതി, വൈസ് പ്രസിഡൻ്റ് തങ്കരാജ്, ഡിസ്ട്രിക്ട് കോർഡിനേറ്റർ ലയൺ ടി.എം. കൊച്ചുമോൻ പ്രിയദർശിനി പുരുഷ സ്വയം സഹായ സംഘം പ്രസിഡൻ്റ് നന്ദകുമാർ, പ്രോഗ്രാം ഡയറക്ടർ ലയൺ പി.എം.ജെ.എഫ് ബൈജു മാണി തുടങ്ങിയവരും പങ്കെടുക്കും. ടി.വി.പുരം പഞ്ചായത്തിലായിരുന്നു ആദ്യ ക്യാമ്പ് നടന്നത്.
തിമര ശസ്ത്രക്രിയക്ക് മുൻപുള്ള ലാബ് ടെസ്റ്റുകൾ സ്വന്തംചിലവിൽ(RBS, ECG, HIV, HBSAg, HCV) നടത്തണം
ബുക്കിംഗ് നമ്പറുകൾ
9447490209, 9961195949, 7510364084, 9895018013
Comments ()